ഫോ​മാ സാം​സ്കാ​രി​ക വി​ഭാ​ഗ​ത്തി​ന്‍റെ ചെ​ണ്ട​മേ​ള മ​ത്സ​രം ഒ​ക്ടോ​ബ​ർ 16ന്
Friday, October 15, 2021 8:40 PM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മെ​ന്നോ​ണം ഫോ​മാ സാം​സ്കാ​രി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ള മ​ത്സ​രം ഒ​ക്ടോ​ബ​ർ പ​തി​നാ​റി​ന് വൈ​കി​ട്ട് ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ് സ​മ​യം 8.30 ന് ​ന​ട​ക്കും. ഇ​രു​പ​തോ​ളം സം​ഘ​ങ്ങ​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​വ​സാ​ന മ​ത്സ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​രു​പ​ത് സം​ഘ​ങ്ങ​ളി​ൽ നി​ന്ന് നാ​ല് സം​ഘ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കും. ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന ടീ​മി​ന് അ​ഞ്ഞൂ​റ് ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 250 ഡോ​ള​റും, മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 150 ഡോ​ള​റും ന​ൽ​കും.

മ​ത്സ​രോ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ മ​നോ​ജ് കെ. ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ടു​ക്കും. ക​ലാ​നി​ല​യം ഉ​ദ​യ​ൻ ന​ന്പൂ​തി​രി, ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ് മാ​രാ​ർ എ​ന്നി​വ​രാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ.

ഫോ​മ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രും അം​ഗ​സം​ഘ​ട​ന അം​ഗ​ങ്ങ​ളും, മ​ത്സ​രോ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ
https://us06web.zoom.us/j/82333606278
ZOOM Meeting ID : 82333606278 സൂം ​ലി​ങ്ക് വ​ഴി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ ബി​ജു തോ​മ​സ് തു​രു​ത്തു​മാ​ലി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ