മ​ല്ല​പ്പ​ള്ളി കു​ടും​ബ സം​ഗ​മ​വും പി​ക്നി​ക്കും ഒ​ക്ടോ​ബ​ർ 16 ശ​നി​യാ​ഴ്ച
Tuesday, October 12, 2021 9:52 PM IST
ഹൂ​സ്റ്റ​ണ്‍ : ഹൂ​സ്റ്റ​ണി​ലെ മ​ല്ല​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​സം​ഗ​മ​വും പി​ക്നി​ക്കും ഒ​ക്ടോ​ബ​ർ 16ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 2 വ​രെ പെ​യ​ർ​ലാ​ൻ​ഡ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ (ഷാ​ഡോ ക്രീ​ക്ക് റാ​ഞ്ച്) വ​ച്ച് ന​ട​ത്തു​മെ​ന്ന് (SCR Sports Complexc, 13050, Shadow Creek Parkway, Pearland, TX 77584)പ്ര​സി​ഡ​ന്‍റ് ചാ​ക്കോ നൈ​നാ​ൻ അ​റി​യി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​ടും​ബ​സം​ഗ​മ​വും പി​ക്നി​ക്കും ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സെ​ക്ര​ട്ട​റി റെ​സ്ലി മാ​ത്യു ട്ര​ഷ​റ​ർ സെ​ന്നി ഉ​മ്മ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ചാ​ക്കോ നൈ​നാ​ൻ - 832 661 7555

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി