കെ​സി​സി​എ​ൻ​എ ടെ​ക്സ​സ് റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 27, 28 തീ​യ​തി​ക​ളി​ൽ
Tuesday, July 20, 2021 11:38 PM IST
ടെ​ക്സ​സ്: കെ​സി​സി​എ​ൻ​എ ടെ​ക്സ​സ് റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 27, 28 തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി, ഡാ​ള​സ് ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ, സാ​ൻ അ​ന്േ‍​റാ​ണി​യോ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി എ​ന്നി​വ​രു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ബ​ർ​ണ​റ്റ് ടെ​ക്സാ​സി​ൽ റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

ബ​ർ​ണ​റ്റി​ലു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ ബ​ക്ക​ന​ർ ക്യാ​ന്പ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന (ഇ​മാു ആൗ​ര​സി​ലൃ, 3835 എ​ങ 2342 ആ​ഡ​ഞ​ച​ഋ​ഠ, ഠ​ത) ഈ ​റീ​ജ​യ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ ടെ​ക്സ​സ് റി​ജ​ണ​ലി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കും ഒ​ത്തു​ചേ​രു​ന്ന​തി​നും സൗ​ഹൃ​ദം പ​ങ്കി​ടു​ന്ന​തി​നു​മാ​യി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ കെ​സി​സി.​എ​ൻ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

കോ​വി​ഡി​ന്‍റെ നീ​രാ​ളി​പ്പി​ടു​ത്ത​ത്തി​ൽ​നി​ന്നും വി​മു​ക്ത​ത​രാ​യ ഈ ​അ​വ​സ​ര​ത്തി​ൽ ടെ​ക്സ​സ് റീ​ജ​ണി​ലു​ള്ള ക്നാ​നാ​യ​ക്കാ​ർ​ക്ക് ഒ​ത്തു​ചേ​രു​വാ​ൻ ല​ഭി​ച്ച ഈ ​അ​സു​ല​ഭ സ​ന്ദ​ർ​ഭം എ​ല്ലാ​വ​രും വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​ഭ്യ​ർ​ഥി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി വ​ള​രെ​യ​ധി​കം പ​രി​പാ​ടി​ക​ളാ​ണ് ഈ ​ര​ണ്ടു​ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് റി​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യ ടെ​ക്സ​സ് ആ​ർ​വി​പി. സാ​ബു മു​ള​യാ​നി​ക്കു​ന്നേ​ലും, ഡാ​ള​സ് ആ​ർ​വി​പി. ജൂ​ഡ് ക​ട്ട​പ്പു​റ​വും അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ഹൂ​സ്റ്റ​ണ്‍ എ​ച്ച്കെ​സി​എ​സ് ഭാ​ര​വാ​ഹി​ക​ളു​മാ​യും, ഡാ​ള​സ് കെ​സി​എ ഭാ​ര​വാ​ഹി​ക​ളു​മാ​യും, സാ​ൻ അ​ന്േ‍​റാ​ണി​യോ കെ​സി​എ​സ്. ഭാ​ര​വാ​ഹി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സാ​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ (310 904 3081), ജൂ​ഡ് ക​ട്ട​പ്പു​റം (817 874 5296), സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ (630 673 3382), ജോ​ണ്‍ കു​സു​മാ​ല​യം (845 671 0922), ലി​ജോ മ​ച്ചാ​നി​ക്ക​ൽ (917 359 5649), ജ​യ്മോ​ൻ ക​ട്ടി​ണ​ശേ​രി​യി​ൽ (813 502 3447) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: സൈ​മ​ണ്‍ മു​ട്ട​ത്തി​ൽ