ജോണ്‍ വി ജോണ്‍ മേരിലാന്‍ഡില്‍ നിര്യാതനായി
Monday, November 23, 2020 3:11 PM IST
മേരിലാന്‍ഡ്: തിരുവല്ല പുളിക്കീഴ് വടക്കേടത്ത്പറമ്പില്‍ പരേതരായ വി.ഇ. യോഹന്നാന്റേയും ഏലിയാമ്മ യോഹന്നാന്റേയും മകന്‍ ജോണ്‍ വി ജോണ്‍ (ജോണി, 73) റിട്ട. ലീഗല്‍ അഡൈ്വസര്‍, കേരള സര്‍ക്കാര്‍ - നവംബര്‍ 20-ന് മേരിലാന്‍ഡില്‍ നിര്യാതനായി. കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ സജീവ പ്രവര്‍ത്തകനും സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മുന്‍ ട്രസ്റ്റിയുമായിരുന്നു.

പരേതയായ എലിസബത്ത് ജോണ്‍ ആണ് ഭാര്യ.
മക്കള്‍: ലിജോ ജോണ്‍, ഡോ. ലിനി ജോണ്‍.

പരേതനായ ജോണ്‍ വി യേശുദാസ് (റിട്ട. സിബിഐ കമ്മീഷണര്‍), ജോണ്‍ മാത്യു (കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മുന്‍ പ്രസിഡന്റ്), രാജന്‍ വി. ജോണ്‍ (ഹൂസ്റ്റണ്‍) എന്നിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം: നവംബര്‍ 23 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ (Lemmon Funeral Home of Dulaney Valley,10 W. Padonia Road, Timonium, MD 21093).

സംസ്‌കാര ശുശ്രുഷ: നവംബര്‍ 24 രാവിലെ ഒമ്പതിന് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. Thomas Indian Orthodox Church, 7321 Windosr Mill Road, Windosr Mill, MD 21244). തുടര്‍ന്ന് സംസ്‌കാരം.(Dulaney Valley Memorial Gardens, 200 E. Padonia Road, Timonium, MD 21093).

മേരിലാന്‍ഡില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുള്ളതുകൊണ്ട് ഒരു സമയം 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. സംസ്ഥാന, പ്രാദേശിക, സിഡിസി മാര്‍ഗനിര്‍ദേശങ്ങളുമായി സംയോജിച്ച് നിലവിലെ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ പങ്കെടുക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു.

ലൈവ് സ്ട്രീമിംഗ്: https://www.facebook.com/160118960675658

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ