സ്‌പെക്ട്രം ഓട്ടോയ്ക്ക് സെപ്റ്റംബർ 19 -നു റോക്‌ലാൻഡിൽ ഗ്രാൻഡ് ഓപ്പണിംഗ്‌
Saturday, September 19, 2020 2:22 PM IST
ന്യൂയോർക്ക് : സർട്ടിഫൈഡ് കാർ വിൽപ്പനയും കാർ സേവന മേഖലയിലെ മറ്റു വിവിധ സേവനങ്ങളും ഒരുമിപ്പിച്ചു പുതിയ ഒരു ബിസിനസ് വിജയ ഗാഥ ഒരുക്കാനിരിക്കുകയാണ് ഐ ടി. എഞ്ചിനിയറും ഐടി സ്ഥാപന ഉടമയുമായ പ്രിൻസ് ബേബിയും ഫർമസിസ്റ്റും നിരവധി ഫർമാസികളുടെ ഉടമയുമായ മൂത്ത സഹോദരൻ ബിനു ബേബിയും ചേർന്നു തുടങ്ങുന്ന സ്‌പെക്ട്രം ഓട്ടോ എന്ന പുതിയ സ്ഥാപനം.

ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടിയിൽ വെസ്റ്റ്‌ നയാക്കിൽ 10,000 സ്‌ക്വയർ ഫീറ്റിലധികം വരുന്ന വിശാലമായ ഒരു പുതിയ ഷോറൂമാണ് സെപ്റ്റംബർ 19 ശനിയാഴ്ച്ച ഉപഭോക്താക്കൾക്കായി തുറന്നു കൊടുക്കുന്നത്. സ്പെക്ട്രം ഓട്ടോ എന്ന ഈ സ്ഥാപനത്തിന് കീഴിൽ കാർ വാങ്ങുന്നതിനു പുറമെ കാർ റിപ്പയർ, കാർ കൊളീഷൻ തുടങ്ങി കാർ സേവന മേഖലയുടെ എല്ലാ വിധ സേവനകളുമുണ്ട്.

ഏതു രംഗമായാലും ഏറെ നിഷ്ഠയോടെയും കൃത്യതയോടെയും കൈകാര്യം ചെയ്തു മറ്റു ബിസിനസ് രംഗങ്ങളിൽ വെന്നിക്കൊടി പാറിച്ചിട്ടുള്ള ഇവർ വിശദമായ പഠനത്തിന് ശേഷമാണ് സ്പെക്ട്രം ഓട്ടോ എന്ന ഈ നൂതന ആശയം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

രണ്ടു വര്‍ഷം മുൻപ് വെസ്റ്റ്‌ നയാക്കിൽ കാലങ്ങളായി നില നിന്നിരുന്ന ഓഡി/മസ്‌ദ കാറുകളുടെ ഡീലര്ഷിപ്പ് സ്ഥാപനം ഇവർ ഇതിനായി സ്വന്തമാക്കുകയായിരുന്നു. ഷോറൂമിന്റെ കെട്ടിട ഘടന മാത്രം നിലനിർത്തിക്കൊണ്ട് തങ്ങൾ വിഭാവനം ചെയ്ത ഷോ റൂം അതി വിശാലമായി തന്നെ നിർമ്മിക്കാൻ തീരുമാനിച്ചു. രണ്ടു വർഷത്തെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി എല്ലാ അർഥത്തിലും ഒരു വൺ സ്റ്റോപ്പ് ഷോപ്പ് ആക്കി സ്പെക്ട്രം ഓട്ടോയെ അവർ മാറ്റിയെടുത്തു.

വൺ സ്റ്റോപ്പ് ഷോപ്പ് എന്നാൽ ഒരു കുടക്കീഴിൽ സെയിൽസ് മുതൽ എല്ലാ റിപ്പയർ സംവീധാനങ്ങളും ഉൾപ്പെടുന്ന കംപ്ലീറ്റ് സ്ഥാപനമെന്നതാണ്. കാറിന്റെ പറുദീസയായ ഈ വൺ സ്റ്റോപ്പ് ഷോപ്പിൽ ഉന്നത സേവന നിലവാരം ഉറപ്പു വരുത്തുന്നതിനായി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

ഐ കാർ പ്ലാറ്റിനം സർട്ടിഫൈഡും വിവിധ ഓ ഇ എം സെർട്ടിഫൈഡും ആയിട്ടുള്ള ഇരുപതിൽ പരം വർഷം പ്രവർത്തിപരിചയമുള്ള മുതിർന്ന ടെക്‌നീഷ്യന്മ്മാരുടെ സേവനമാണ് ഈ കാർ ഷോപ്പിൽ ലഭ്യമാക്കുക. 10,000 ചതുരശ്ര അടിയിലേറെ വിസ്‌തീർണമുള്ള ഒരു സ്റ്റേറ്റ്‌ ഓഫ് ദി ആര്‍ട്ട് ഫെസിലിറ്റിയാണിത്. കാർ റിപ്പയർ, ബോഡി ഷോപ്പ്, കാർ പെയിന്റിംഗ്‌ , ടയർ അലയിൻമെൻറ് തുടങ്ങി ഒരു കാറിന്റെ റിപ്പെയറിനും ബോഡി നിർമ്മാണത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും സംവീധാനങ്ങളും ഇവിടെ ലഭ്യമാണ്.

സാധാരണ ബോഡി ഷോപ്പുകളിൽ അലയിൻമെൻറ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഔട്ട് സോഴ്സ് (പുറം പണിക്കു നൽകുകയാണ്) ചെയ്യുകയാണ് പതിവ്. എന്നാൽ ഇവിടെ എല്ലാ വിധ ജോലികളും ചെയ്യാനുള്ള വിപുലമായ സംവീധാനങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. കാർ പെയിന്റിംഗ്‌ മാത്രമെടുക്കുക. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള ഏറ്റവും ആധുനികമായ കമ്പ്യൂട്ടറൈസ്ഡ് ഇൻ ഹൌസ് പെയിന്റിംഗ്‌ ബൂത്തുകൾ ആണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കാർ റിപ്പയറിന്റെയും കൊളിഷന്റെയും A-Z ഷോപ്പ് എന്ന് വേണമെങ്കിലും സ്പെക്ട്രം ഓട്ടോ എന്ന ഈ വൺ സ്റ്റോപ്പ് ഷോപ്പിനെ കണക്കാക്കാം. സ്പെക്ട്രം ഓട്ടോ ഒരു ഐ കാർ ഗോൾഡ് ക്ലാസ് സെർട്ടിഫൈഡ് കാർ ഷോപ്പ് കൂടി ആണ്.

ഇനി കാർ സെയിൽസിലെ വിപുലമായ ശേഖരങ്ങൾ എന്തൊക്കെയെന്ന് നോക്കാം. നിസാൻ, ടൊയോട്ട, ഹോണ്ട തുടങ്ങിയ സാധരണക്കാരുടെ ഇഷ്‌ട വാഹനങ്ങളായ ജാപ്പനീസ് വാഹനങ്ങൾ മുതൽ ബിഎംഡബ്ല്യു, ഓഡി, മെഴ്‌സിഡസ് ബെൻസ്, റേഞ്ച് റോവർ തുടങ്ങിയ ആഡംബര കാറുകളും അമേരിക്കൻ ആഡംബരക്കാറുകൾ ആയ കാർഡിലാക്ക്, ലിങ്കൺ, ജി.എം തുടങ്ങിയ ബൃഹത്തായ കാർ ശൃംഖലകളാണ് ഇവിടെ വിൽപ്പനക്കായി തയാറാക്കിയ വച്ചിരിക്കുന്ന ത്.

2017 മുതൽ 2020 മോഡൽ വരെയുള്ള കാറുകൾ ലഭ്യമാണ്. 2017 ലെ ആഡംബരകാറുകൾ കൈയിലൊതുങ്ങുന്ന വിലയ്ക്ക് വരെ സ്വന്തമാക്കാം. 12 ബേ ഷോപ്പ് ഉള്ള സ്പെക്ട്രം ഓട്ടോയിലേക്കു കൂടുതൽ പേരെ റിക്രൂട്ട് ചെയ്തു വരികയാണ്.

2006 ൽ ആരംഭിച്ച സ്പെക്ട്രം ഐടി ഗ്ലോബൽ എന്ന ഐ.ടി. കമ്പനി ഉൾപ്പടെ അമേരിക്കയിലും ഇന്ത്യയിലുമായി മറ്റു പല ബിസിനസുകളുടെയും ഉടമ കൂടിയാണ് പ്രിൻസ്. നിരവധി വര്‍ഷങ്ങളായി ഫർമസി റിയൽ എസ്റ്റേറ്റ് തുടങ്ങിയ ബിസിനസ് ഉൾപ്പടെ വിവിധ സംരംഭങ്ങൾ വിജയകരമായി നടത്തുന്നയാളാണ് മൂത്ത സഹോദരൻ കൂടിയായ ബിനു ബേബി.

പതിറ്റാണ്ടുകളുടെ ബിസിനസ്സ് പാരമ്പര്യമുള്ള ഇവരുടെ അനുഭവ ജ്ഞാനവും സാമർത്ഥ്യവും സ്പെക്ട്രം ഓട്ടോയുടെ മുന്നോട്ടു ള്ള പ്രവർത്തനങ്ങൾക്കു മുതൽകൂട്ടായിരിക്കും. ഏവരോടും സരസമായി ഇടപഴകുന്ന ഇവർ പ്രശസ്തി ആഗ്രഹിച്ചു മുന്നിൽ നിൽക്കാതെ നിസ്വാർത്ഥമായ പല ജീവകാരുണ്യപ്രവർത്തങ്ങളുടെയും അണിയറയിൽ പ്രവർത്തിക്കുന്നതോടൊപ്പം ട്രൈസ്റ്റേറ്റിലെ പല സാമൂഹ്യ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമാണ്. ഈ മലയാളി യുവാക്കളുടെ സംരംഭം റോക്‌ലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന ഒന്നാവുമെന്നതിൽ സംശയമില്ല.

നിലവിലെ മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത്, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പു വരുത്തുന്ന കർശനമായ സുരക്ഷയും ശുചിത്വ നടപടികളും പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.

റിപ്പോർട്ട് : ഫ്രാൻസിസ് തടത്തിൽ