ചക്കാലക്കുഴിയില്‍ സാമുവേല്‍ ന്യൂജഴ്‌സിയില്‍ നിര്യാതനായി
Friday, March 27, 2020 12:25 PM IST
ന്യൂജഴ്‌സി : മുക്കൂട്ടുതറ ചക്കാലക്കുഴിയില്‍ സാമുവേല്‍ ന്യൂജഴ്‌സിയില്‍ നിര്യാതനായി. പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ ഇടവകാംഗവും പാരിഷ് കൗണ്‍സില്‍ മെമ്പറുമായിരുന്നു. ഭാര്യ: സൂസന്‍ സാമുവല്‍. മക്കള്‍ ജിന്‍സണ്‍, ജെമി

പൊതുദര്‍ശനം മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ പാറ്റേഴ്‌സണ്‍ മിഷിഗണ്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര കര്‍മങ്ങള്‍ മാര്‍ച്ച് 28നു രാവിലെ 8:30 ന് ഗാര്‍ഫീല്‍ഡ് സെന്റ് മേരീസ് സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. Michigan Memorial LLC, 17 Michigan Ave, Paterson, NJ 07503

നിലവിലെ സാഹചര്യത്തില്‍ പൊതുദര്‍ശനവും മറ്റു കര്‍മങ്ങളും അടുത്ത ബന്ധുമിത്രാദികള്‍ക്കായി മാത്രം
പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ കര്‍മങ്ങളുടെ തത്സമയ സംപ്രേക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിജു എട്ടുങ്കല്‍ 646 3732458, മാത്യു ചിറയില്‍ 201 681 5703, ആല്‍ബിന്‍ തോമസ് 201 888 7257.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്