യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 30ന്: ​ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Saturday, August 16, 2025 5:23 PM IST
കു​ര്യ​ൻ ജോ​ർ​ജ്
റോ​ഥ​ർ​ഹാം: ഏ​ഴാ​മ​ത് യു​ക്മ - ഫ​സ്റ്റ് കോ​ൾ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ഈ ​മാ​സം 30ന് ​ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യോ​ടൊ​പ്പം ദി​വ​സം മു​ഴു​വ​ൻ നീ​ണ്ട് നി​ൽ​ക്കു​ന്ന നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​ള്ളം​ക​ളി​യു​മാ​യി അ​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​യ തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന നൂ​റ് ക​ണ​ക്കി​ന് മ​ല​യാ​ളി വ​നി​ത​ക​ളാ​ണ് പ​ങ്കെ​ടു​ക്കും.

തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പര്യ​മു​ള്ള​വ​ർ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ടം +44 7450964670, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​യ്മോ​ൾ നി​ധീ​രി +44 7789149473 എ​ന്നി​വ​രെ അറിയിക്കണം.


കേ​ര​ള​ത്തിന്‍റെ ക​ലാ​രൂ​പ​ങ്ങ​ളാ​യ തെ​യ്യം, പു​ലി​ക​ളി എ​ന്നി​വ​യോ​ടൊ​പ്പം യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

യു​ക്മ - കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ലൈ​വ് സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് മ​നോ​ജ് കു​മാ​ർ പി​ള്ള +44 7960357679, അമ്പിളി സെബാസ്റ്റ്യൻ +44 7901063481 എന്നിവരാണ്.
">