തു​ർ​ക്കി​യി​ലെ റി​സോ​ർ​ട്ടി​ൽ തീ​പി​ടി​ത്തം; 76 മ​ര​ണം
Wednesday, January 22, 2025 5:11 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഇ​സ്താം​ബു​ൾ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ തു​ര്‍​ക്കി​യി​ലെ സ്കീ ​റി​സോ​ര്‍​ട്ടി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 76 പേ​ർ മ​രി​ച്ചു. 51 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​ർ​ക്കി ക​ർ​ത്താ​ൽ​കാ​യി​ലെ സ്കി ​റി​സോ​ർ​ട്ടി​ൽ റ​സ്റ്റ​റ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് തു​ര്‍​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ലി യെ​ര്‍​ലി​കാ​യ പ​റ​ഞ്ഞു. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. 234 പേ​രാ​ണ് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.


ഹോ​ട്ട​ലി​ന്‍റെ മു​ന്‍​ഭാ​ഗം മ​രം കൊ​ണ്ട് നി​ര്‍​മി​ച്ച​ത് തീ ​പെ​ട്ടെ​ന്ന് പ​ട​രാ​ന്‍ കാ​ര​ണ​മാ​യി. ക​ന​ത്ത പു​ക കാ​ര​ണം എ​മ​ര്‍​ജ​ന്‍​സി എ​ക്സി​റ്റി​ലേ​ക്കു​ള്ള പ​ടി​ക​ള്‍ ക​ണ്ടെ​ത്താ​നും ബു​ദ്ധി​മു​ട്ടാ​യി.