സി​റി​യ​യു​ടെ പു​തി​യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജ​ര്‍​മ​ന്‍, ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍
Tuesday, January 7, 2025 4:06 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: സി​റി​യ​യി​ലെ അ​ഹ​മ്മ​ദ് അ​ൽ-​ഷ​റ​യു​മാ​യും മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജ​ര്‍​മ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ന്ന​ലീ​ന ബെ​യ​ര്‍​ബോ​ക്കും ഫ്ര​ഞ്ച് ന​യ​ത​ന്ത്ര​ജ്ഞ​നും.

ബ​ഷ​ര്‍ അ​സ​ദി​നെ പു​റ​ത്താ​ക്കി​യ ശേ​ഷം സി​റി​യ സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ദ്യ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​രാ​ണ് ഇ​രു​വ​രും. ജ​ര്‍​മ​നി​യു​മാ​യും ഇ​യു​വു​മാ​യു​ള്ള പു​തി​യ സി​റി​യ​ന്‍ സ​ർ​ക്കാ​രി​ന്‍റെ ബ​ന്ധം സി​റി​യ​യു​ടെ പു​തി​യ രാ​ഷ്ട്രീ​യ വ്യ​വ​സ്ഥ​യി​ല്‍ ഒ​രു പ​ങ്കു​വ​ഹി​ക്കും.

എ​ല്ലാ വം​ശീ​യ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ലും സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും​ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ബെ​യ​ര്‍​ബോ​ക്ക് പ​റ​ഞ്ഞു. സ​ന്ദ​ര്‍​ശ​ന വി​വ​രം ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജീ​ന്‍ നോ​യ​ല്‍ ബാ​രോ​ട്ട് എ​ക്സി​ല്‍ പോ​സ്റ്റ് ചെ​യ്തു.


ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ഒ​രു​മി​ച്ച് സി​റി​യ​ന്‍ ജ​ന​ത​യ്ക്കൊ​പ്പം ഉ​റ​ച്ചു നി​ല്‍​ക്കു​മെ​ന്നും അ​റി​യി​ച്ചു. സി​റി​യ സു​സ്ഥി​ര​വും സ​മാ​ധാ​ന​പ​ര​വു​മാ​യ രാ​ജ്യ​മാ​വ​ട്ടെ​യെ​ന്ന് ബാ​രോ​ട്ട് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

എ​ല്ലാ സി​റി​യ​ക്കാ​രു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ കൂ​ടി​യാ​ണ് ഇ​വ​രു​ടെ സ​ന്ദ​ര്‍​ശ​ന​മെ​ന്നും നേ​താ​ക്ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.