റോം: തിരുവനന്തപുരം വലിയതുറ സ്വദേശി റോബർട്ട് കെന്നഡി(43) ഇറ്റലിയിലെ റോമിൽ അന്തരിച്ചു. ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉടൻതന്നെ ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാര ചടങ്ങ് റോമിലെ ലത്തീൻ കത്തോലിക്കാ ദേവാലയമായ സൻ ജോവാനി ബറ്റിസ്താ ബസിലിക്കയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.