ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ
Tuesday, January 14, 2025 11:09 AM IST
റോ​മി കു​ര്യാ​ക്കോ​സ്
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും. "All U K Men's Doubles - Intermediate & Age Above 40 Yrs Badminton Tournament' എ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട്‌ എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ, ഇ​ൻ​കാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ഫ് ആ​ക്കാ​ഡ​മി​യി​ൽ വ​ച്ച് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​ഐ​സി​സി യു​കെ​യു​ടെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

ഡ​ബി​ൾ​സ് ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് 301 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 201 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 101 പൗ​ണ്ടും ട്രോ​ഫി​യും എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ങ്ങ​ൾ.

40 വ​യ​സി​നു മു​ക​ളി​ലു​ള്ള വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് 201 പൗ​ണ്ട് ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 101 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 75 പൗ​ണ്ടും ട്രോ​ഫി​യും എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ - ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ലാ - സാം​സ്കാ​രി​ക വേ​ദി​ക​ളി​ലും നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യ ഒഐസിസി യുകെ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കാ​യി​ക മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് പ​റ​ഞ്ഞു.


ടൂ​ർണ​മെന്‍റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജി കെ.പി​യെ ടൂ​ർ​ണ​മെ​ന്‍റിന്‍റെ ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചു​കൊ​ണ്ട് ഒ​രു കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

യുകെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റിൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ഒ​ന്നി​ൽ വി​ളി​ച്ച് ടീ​മു​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത ടീ​മു​ക​ൾ​ക്ക് മാ​ത്ര​മേ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കൂ. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ രാ​വി​ലെ കൃ​ത്യം ഒന്പതിന് ത​ന്നെ ലൈ​ൻ അ​പ്പി​നാ​യി എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ബ​ന്ധ​പ്പെ​ടു​ക: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്: +44 7872 514619, വി​ജി കെ.പി: +44 7429 590337, ജോ​ഷി വ​ർ​ഗീ​സ്: +44 7728 324877, റോ​മി കു​ര്യാ​ക്കോ​സ്: +44 7776 646163, ബേ​ബി ലൂ​ക്കോ​സ്: +44 7903 885676.

മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ലം: St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR.