ഡബ്ലിൻ: മലയാളി യുവാവിനെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചി ആര്യാസ് ഗ്രൂപ് ഹോട്ടൽസ് ഉടമസ്ഥൻ മുത്തുകുമാറിന്റെ മകൻ ശ്രീആകാശിനെ(24) ആണ് ഡബ്ലിനിൽ മരിച്ചത്.
സ്റ്റുഡന്റ് വിസയിൽ 2023ൽ അയർലൻഡിലെത്തിയ ശ്രീആകാശ് പഠനശേഷം ഒരു വെയർ ഹൗസ് കമ്പനിയിൽ ജോലി നോക്കി വരികയായിരുന്നു.
താമസസ്ഥലത്ത് തിരിച്ചെത്താത്തതിനെത്തുടർന്നു സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.