ഇ​വി​ടെ സെ​ന്‍​സ​ര്‍​ഷി​പ്പ് ഇ​ല്ല: സ​ക്ക​ര്‍​ബ​ര്‍​ഗി​ന് മ​റു​പ​ടി​യു​മാ​യി യൂ​റോ​പ്യ​ന്‍ ക​മ്മി​ഷ​ൻ
Monday, January 13, 2025 12:17 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ്ര​സ​ല്‍​സ്: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ന് സെ​ന്‍​സ​ര്‍​ഷി​പ്പ് ഉ​ണ്ടെ​ന്ന മെ​റ്റ ഉ​ട​മ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രേ യൂ​റോ​പ്യ​ന്‍ ക​മ്മി​ഷ​ൻ. നി​യ​മ​പ​ര​മാ​യ ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യാ​ന്‍ ഞ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ലെ​ന്നും പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും യൂ​റോ​പ്യ​ന്‍ ക​മ്മി​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

സെ​ന്‍​സ​ര്‍​ഷി​പ്പി​ന് നി​യ​മ​സാ​ധു​ത ന​ല്‍​കു​ന്ന​തി​നും പു​തു​താ​യി എ​ന്തെ​ങ്കി​ലും ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ര്‍​മി​ക്കു​ന്ന​ത് പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന നി​യ​മ​ങ്ങ​ളു​ടെ എ​ണ്ണം യൂ​റോ​പ്പി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ വാ​ദം.


എ​ന്നാ​ല്‍ നി​യ​മ​പ​ര​മാ​യ ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യാ​ന്‍ യൂ​റോ​പ്പി​ലെ ഡി​ജി​റ്റ​ല്‍ സ​ര്‍​വീ​സ​സ് ആ​ക്ട് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്​ഫോ​മു​ക​ളെ നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ലെ​ന്നും കു​ട്ടി​ക​ള്‍​ക്കും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കും ദോ​ഷ​ക​ര​മാ​യേ​ക്കാ​വു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ടാ​റു​ള്ള​തെ​ന്നും ക​മ്മി​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.