പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ അവിശ്വാസത്തെ അതിജീവിച്ചു. തീവ്ര വലതുപക്ഷ ദേശീയ റാലിയും മധ്യ-ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയും അവിശ്വാസ വോട്ടിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചത് സര്‍ക്കാരിന് ആശ്വാസമായത്.
വരാനിരിക്കുന്ന ബജറ്റില്‍ രാജ്യത്തിന്റെ അമിത കമ്മി കുറയ്ക്കാന്‍ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 2023ലെ പെന്ഷന് പരിഷ്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ ബെയ്റൂ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് തീവ്ര ഇടതുപക്ഷ ഫ്രാന്‍സ് അണ്‍ബോഡ് പാര്‍ട്ടി (ലാ ഫ്രാന്‍സ് ഇന്‍സൗമിസ് അല്ലെങ്കില്‍ എല്‍എഫ്ഐ) വോട്ടിനിടാന്‍ ആവശ്യപ്പെട്ടു.