വലെൻസിയ: സ്പെയിനിലെ പ്രളയം കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമടക്കമുള്ള ദുരന്തത്തില്‍ 200ലധികം പേരാണ് ഇതുവരെ മരിച്ചത്.
നിരവധി പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വലെൻസിയ പ്രദേശത്ത് എട്ട് മണിക്കൂർ കൊണ്ട് ഒരു വർഷം ലഭിക്കേണ്ട മഴ ലഭിച്ചു. ആധുനിക സ്പെയിനിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.