കാ​റ്റി​ൽ പ​റ​ക്കു​ന്ന പ​ന്തു​ക​ൾ​ക്ക് അ​വാ​ർ​ഡ്
Sunday, October 29, 2023 3:29 PM IST
കാ​സ​ർ​ഗോ​ഡ്: മ​ല​യാ​ള ക​വി​ത​യു​ടെ​യും എ​ഴു​ത്തി​ന്‍റെ​യും നി​ത്യ​വ​സ​ന്ത​മാ​യി​രു​ന്ന മ​ഹാ​ക​വി പി.​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ 2023ലെ ​സ​ഞ്ചാ​ര സാ​ഹി​ത്യ​ത്തി​ന് കാ​രൂ​ർ സോ​മ​ന്‍റെ "കാ​റ്റി​ൽ പ​റ​ക്കു​ന്ന പ​ന്തു​ക​ൾ' (സ്പെ​യി​ൻ) യാ​ത്രാ​വി​വ​ര​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ഹാ​ക​വി​യു​ടെ 118-ാമ​ത് ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ വ്യാ​ഴാ​ഴ്ച കാ​സ​ർ​ഗോ​ഡ് ന‌​ട​ന്ന കാ​വ്യോ​ത്സ​വ പ​രി​പാ​ടി​യി​ൽ പു​ര​സ്‍​കാ​ര സ​മ​ർ​പ്പ​ണം ന​ട​ന്നു. ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന സാ​ഹി​ത്യോ​ത്സ​വ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.



സാ​ഹി​ത്യ​ത്തി​ലെ വി​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. സാ​ഹി​ത്യ​ത്തി​ലെ ബ​ഹു​മു​ഖ പ്ര​തി​ഭ​യും ലോ​ക റി​ക്കാ​ർ​ഡ് ജേ​താ​വു​മാ​യ (യു​ആ​ർ​എ​ഫ്) കാ​രൂ​ർ സോ​മ​ൻ 67 രാ​ജ്യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് ധാ​രാ​ളം സ​ഞ്ചാ​ര സാ​ഹി​ത്യ കൃ​തി​ക​ൾ മ​ല​യാ​ള ഭാ​ഷ​യ്ക്ക് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

ല​ണ്ട​നി​ൽ പാ​ർ​ക്കു​ന്ന കാ​രൂ​ർ ആ​ഗോ​ള പ്ര​സി​ദ്ധ ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി സാ​ഹി​ത്യ ഓ​ൺ​ലൈ​ൻ, കെ.​പി.​ആ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക്കേ​ഷ​ൻ ചീ​ഫ് എ​ഡി​റ്റ​ർ ആ​ണ്.