സീ​റോ മ​ല​ബാ​ര്‍ യം​ഗ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പ്ര​ഥ​മ പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി ജൊ​വാ​ന്‍ സെ​ബാ​സ്റ്റ്യ​ൻ
Wednesday, October 11, 2023 4:25 PM IST
പോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സീ​റോ മ​ല​ബാ​ര്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ (എ​സ്എം​സി​സി) പ്ര​ഥ​മ സീ​റോ മ​ല​ബാ​ര്‍ യം​ഗ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​ഫ് ദി
​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​കാം​ഗം ജൊ​വാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​ര്‍​ഹ​യാ​യി.

വി​ക്‌​ടോ​റി​യ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ​യും മി​ഷ​നു​ക​ളി​ലെ​യും 18നും 35​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഫൈ​ന​ല്‍ റൗ​ണ്ടി​ലെ​ത്തി​യ നാ​ലു​പേ​രി​ല്‍ നി​ന്നാ​ണ് ജോ​വാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​യ​ത്.

ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ലെ ആ​ന്‍​മ​രി​യ സി​ബി, മെ​ല്‍​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് ഇ​ട​വ​ക​യി​ലെ ഹാ​ന്‍​സ​ണ്‍ വി​ല്‍​സ​ണ്‍, മെ​ല്‍​ബ​ണ്‍ വെ​സ്റ്റ് ഇ​ട​വ​ക​യി​ലെ അ​വി​ന്‍ ജെ​യിം​സ് എ​ന്നി​വ​രാ​ണ് ജൊ​വാ​നോ​ടൊ​പ്പം ഫൈ​ന​ല്‍ റൗ​ണ്ടി​ലെ​ത്തി​യ​ത്.

സീ​റോ മ​ല​ബാ​ര്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഷോ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ മെ​ല്‍​ബ​ണ്‍ രൂ​പ​ത യൂ​ത്ത് ഡ​യ​റ​ക്ട​ര്‍ സോ​ജി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണി​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തോ​ളം മെ​ല്‍​ബ​ണി​ല്‍ സേ​വ​നം ചെ​യ്യു​ന്ന ഫാ. ​വി​ന്‍​സെ​ന്‍റ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ സി​എം​ഐ, ഹ്യൂം ​കൗ​ണ്‍​സി​ല്‍ മേ​യ​റും അ​സീ​റി​യ​ന്‍ ച​ര്‍​ച്ച് ഓ​ഫ് ദി ​ഈ​സ്റ്റ് സ​ഭാ​ഗം​വു​മാ​യ ജോ​സ​ഫ് ഹ​വീ​ല്‍, ക്രി​സ്തീ​യ ഗാ​ന​ര​ച​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​സി ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര​ട​ങ്ങി​യ പാ​ന​ലാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.



സീ​റോ മ​ല​ബാ​ര്‍ പാ​ര​മ്പ​ര്യ​ങ്ങ​ളും സം​സ്‌​കാ​ര​വും രൂ​പ​ത​യി​ലെ യു​വ​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നും അ​വ​രി​ല്‍ നേ​തൃ​ത്വ​പാ​ട​വം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് സീ​റോ മ​ല​ബാ​ര്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ഥ​മ പു​ര​സ്‌​കാ​ര​മാ​ണ് ജൊ​വാ​ന്‍ സെ​ബാ​സ്റ്റ്യ​ന് ല​ഭി​ച്ച​ത്.

അ​വാ​ര്‍​ഡി​ന​ര്‍​ഹ​യാ​യ ജൊ​വാ​ന് മൊ​മ​ന്‍റോ​യും 5000 ഡോ​ള​റി​ന്‍റെ ചെ​ക്കും വി​ക്‌​ടോ​റി​യ സ്റ്റേ​റ്റ് മി​നി​സ്റ്റ​ര്‍ ലി​ലി ഡി ​അം​ബ്രോ​സി​യൊ സ​മ്മാ​നി​ച്ചു. ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​കാം​ഗം​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ ത​ട്ടി​ലി​ന്‍റെ​യും ഗ്ലാ​ഡി​സ് സെ​ബാ​സ്റ്റ്യ​ന്‍റെ​യും മ​ക​ളാ​ണ് ജൊ​വാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍.

എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, മെ​ല്‍​ബ​ണ്‍ രൂ​പ​ത യൂ​ത്ത് അ​പ്പൊ​സ്റ്റ​ലേ​റ്റ് സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്ന ജൊ​വാ​ന്‍ ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന അ​ധ്യാ​പി​ക​യാ​യും ഗാ​യ​ക​സം​ഘാം​ഗ​മാ​യും സേ​വ​നം ചെ​യ്യു​ന്നു.

ഓ​ര്‍​ത്തോ​പ്റ്റി​ക്‌​സി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദം നേ​ടി​യ ജൊ​വാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ മെ​ല്‍​ബ​ണി​ല്‍ ഓ​ര്‍​ത്തോ​പ്റ്റി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്നു. എ​സ്എം​വൈ​എ​മി​ന്‍റെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​രാ​യ ഇ​വ്‌​ലി​ന്‍, ലി​യാ​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​രി​മാ​രാ​ണ്.



മ​ല​യാ​ള സി​നി​മാ​ഗാ​ന രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ബി​ജു നാ​രാ​യ​ണ​ന്‍, നി​ര​വ​ധി ക്രി​സ്തീ​യ ഗാ​ന​ങ്ങ​ള്‍​ക്ക് ശ​ബ്ദം ന​ല്കി​യ എ​ലി​സ​ബ​ത്ത് രാ​ജു, സി​നി​മ-​മി​മി​ക്രി മേ​ഖ​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യ ക​ലാ​ഭ​വ​ന്‍ പ്ര​ജോ​ദ്, ന​ര്‍​ത്ത​കി​യും ന​ടി​യു​മാ​യ ദേ​വി ച​ന്ദ​ന, ഗാ​യ​ക​ന്‍ ജി​ന്‍റോ ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ മെ​ഗാ ഷോ ​ശ്ര​ദ്ധേ​യ​മാ​യി.

ഗ്രീ​ന്‍​വെ​യ്ല്‍ എം​പി ഐ​വാ​ന്‍ വാ​ള്‍​ട്ടേ​ഴ്‌​സ്, മെ​ല്‍​ബ​ണ്‍ വെ​സ്റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് വാ​വോ​ലി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ക്ലീ​റ്റ​സ് ചാ​ക്കോ, ആ​ന്‍റോ തോ​മ​സ്, എ​സ്എം​സി​സി സെ​ക്ര​ട്ട​റി ഡോ.​ജോ​ണ്‍​സ​ണ്‍ ജോ​ര്‍​ജ്, ക​ണ്‍​വീ​ന​ര്‍ ഷാ​ജി ജോ​സ​ഫ്, ബോ​പി​ന്‍ ജോ​ണ്‍, ഷി​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി.