ഡാ​ര്‍​വി​ന്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ പ​ള്ളി​യി​ല്‍ പു​ത്ത​ന്‍ പാ​ന വാ​യ​ന​വാ​രം
Thursday, April 17, 2025 12:01 AM IST
പോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍
ഡാ​ര്‍​വി​ന്‍: ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ര്‍​വി​ന്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ മ​ല​ബാ​ര്‍ പ​ള്ളി​യി​ല്‍ നോ​മ്പു​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ത്ത​ന്‍ പാ​ന വാ​യ​ന​വാ​രം ആ​ച​രി​ച്ചു. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് കു​ര്‍​ബാ​ന​ക്കു ശേ​ഷം ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി പു​ത്ത​ന്‍​പാ​ന വാ​യി​ച്ചു.

പു​ത്ത​ന്‍ പാ​ന​യെ​കു​റി​ച്ചു​ള്ള പ​ഠ​ന​ത്തോ​ടൊ​പ്പ​മു​ള്ള വാ​യ​ന​ക്ക് വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ പു​തു​വ നേ​തൃ​ത്വം ന​ൽ​കി.

ജ​ര്‍​മ​ന്‍​കാ​ര​നാ​യ അ​ര്‍​ണോ​സ് പാ​തി​രി ര​ചി​ച്ച പു​ത്ത​ന്‍ പാ​ന നോ​മ്പു​കാ​ല​ത്ത് ക്രി​സ്ത്യാ​നി​ക​ള്‍ ഭ​വ​ന​ങ്ങ​ളി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും ഒ​ത്തു​കൂ​ടി വാ​യി​ക്കു​ന്ന പാ​ര​മ്പ​ര്യ​മു​ണ്ട്. ഈ ​പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പു​ത്ത​ന്‍ പാ​ന വാ​യ​ന​വാ​രമെന്ന് റ​വ. ഡോ. ​പു​തു​വ പ​റ​ഞ്ഞു.