കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ
Thursday, November 28, 2024 2:49 PM IST
കാ​ൻ​ബ​റ: 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നു നി​രോ​ധി​ക്കു​ന്ന ബി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി. ലോ​ക​ത്തു​ത​ന്നെ ആ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു നി​യ​മം. ഇ​തി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ ബി​ൽ സെ​ന​റ്റി​ന് വി​ട്ടു.

ടി​ക് ടോ​ക്ക്, ഫേ​സ്ബു​ക്ക്, സ്‌​നാ​പ്ചാ​റ്റ്, റെ​ഡ്ഡി​റ്റ്, എ​ക്‌​സ്, ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ചെ​റി​യ കു​ട്ടി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കി​യാ​ൽ 50 ദ​ശ​ല​ക്ഷം ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​ർ വ​രെ പി​ഴ ചു​മ​ത്തും.


പി​ഴ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് പ്രാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ഒ​രു വ​ർ​ഷം സ​മ​യം അ​നു​വ​ദി​ക്കും.

നി​രോ​ധ​നം കു​ട്ടി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നും സ ​കു​ട്ടി​ക​ളെ ഡാ​ർ​ക്ക് വെ​ബി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്