സി​ഡ്‌​നി​യി​ൽ മോ​ഹി​നി​യാ​ട്ടം അ​ര​ങ്ങേ​റ്റം ശ​നി​യാ​ഴ്ച
Wednesday, January 1, 2025 2:46 PM IST
സി​ഡ്‌​നി: പ്ര​ശ​സ്ത ന​ർ​ത്ത​കി റു​ബീ​ന സു​ധ​ർ​മ​ന്‍റെ ശി​ഷ്യ​രാ​യ എ​യ്ഞ്ച​ൽ ഏ​ലി​യാ​സ്, കെ.​ടി. ദു​ർ​ഗ എ​ന്നി​വ​രു​ടെ മോ​ഹി​നി​യാ​ട്ടം അ​ര​ങ്ങേ​റ്റം ശ​നി​യാ​ഴ്ച വെ​ൻ​വ​ർ​ത്തു​വി​ലെ റെ​ഡ്ഗം സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കും.

നാ​ലാം വ​യ​സ് മു​ത​ൽ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന എ​യ്ഞ്ച​ൽ ഏ​ലി​യാ​സ്, 2017 മു​ത​ൽ റു​ബീ​ന സു​ധ​ർ​മ​ന്‍റെ കീ​ഴി​ൽ മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ച്ചു​വ​രു​ന്നു. ഭ​ര​ത​നാ​ട്യ​ത്തി​ലും ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലും പ്രാ​വീ​ണ്യം നേ​ടി​യ എ​യ്ഞ്ച​ൽ, ഏ​ലി​യാ​സ് മ​ത്താ​യി, ത​ങ്കി ഏ​ലി​യാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

എ​യ്ഞ്ച​ൽ സെ​ൻ​ട്ര​ൽ ക്വീ​ൻ​സ്‌​ലാ​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ക്കോ കാ​ർ​ഡി​യോ​ഗ്രാ​ഫി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ജാ​സ് നൃ​ത്ത​ത്തി​ലൂ​ടെ നൃ​ത്ത​രം​ഗ​ത്തെ​ത്തി​യ ദു​ർ​ഗ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​ര​വും ന​ർ​ത്ത​ക​നു​മാ​യ വി​നീ​ത് രാ​ധാ​കൃ​ഷ്ണ​ന്‍റെ കീ​ഴി​ൽ ഭ​ര​ത​നാ​ട്യ​വും അ​ഭ്യ​സി​ച്ചു വ​രു​ന്നു.

കെ.​ടി. അ​ജി​ത്, രാ​ധി​ക രാ​ജ​ൻ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​യ ദു​ർ​ഗ 2017 മു​ത​ൽ മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ക്കു​ന്നു. കൂ​ടാ​തെ, ത​യ്ക്വാ​ൻ​ഡോ​യി​ൽ ജൂ​ണി​യ​ർ ലെ​വ​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.