വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 82 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത
Friday, October 18, 2024 5:21 AM IST
പോ​ൾ സെ​ബാ​സ്റ്റ്യ​ൻ
മെ​ൽ​ബ​ണ്‍: ജൂ​ലൈ മാ​സ​ത്തി​ൽ വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​ണ്ടാ​യ ഉ ​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​​മനുഭവിക്കുന്നവർക്കായി ​പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 146,707.41 ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ
(82 ല​ക്ഷം രൂ​പ) ന​ൽകാ​ൻ സാ​ധി​ച്ചു​വെ​ന്ന് മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ജോ​ണ്‍ പ​നം​തോ​ട്ട​ത്തി​ൽ പി​താ​വ് സ​ർക്കലു​റി​ലൂ​ടെ അ​റി​യി​ച്ചു.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ലും മി​ഷനുക​ളി​ലും നിന്നും ​ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ വി​ശു​ദ്ധ കുർ​ബാ​ന മ​ധ്യേ പ്ര​ത്യേ​ക സ്തോ​ത്ര കാ​ഴ്ച​യി​ലൂ​ടെ ശേ​ഖ​രി​ച്ച തു​ക​യാ​ണ് പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ദു​രി​ത​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന മാ​ന​ന്ത​വാ​ടി, താ​മ​ര​ശേരി രൂ​പ​ത​ക​ൾ​ക്കാ​യി ന​ൽകി​യ​ത്.


സ​മാ​ന​ത​ക​ളി​ല്ലാ​ത്ത തീ​രാ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ കാ​ണി​ച്ച അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്കും അനുകന്പയ്ക്കും എ​ല്ലാ രൂ​പ​താ​ഗം​ങ്ങ​ളെ​യും അ​ഭി​ന​ന്ദിക്കുന്നതോടൊപ്പം നി​സ്വാ​ർ​ത്ഥ​മാ​യ ഈ ​ഉ​പ​വി​പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ദൈ​വം അനു​ഗ്ര​ഹ​ങ്ങ​ൾ ചൊ​രി​യ​ട്ടെ എന്നും ​ദു​രി​താ​ശ്വാ​സ​ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച ഏ​വ​ർക്കും ന​ന്ദി പ​റ​യുന്നുവെന്നുംസ​ർക്കു​ല​റി​ലൂ​ടെ പി​താ​വ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: