ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം
Tuesday, December 17, 2024 2:46 PM IST
ജെ​ജി മാ​ന്നാ​ർ
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ റീ​ലി​സ് ചെ​യ്തി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ക്രി​സ്​മ​സ് ഗാ​നം കു​റ​ഞ്ഞ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കുവ​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ഗാ​ന​ത്തി​ലൂ​ടെ പു​ൽ​ത്തൊ​ഴു​ത്തി​ൽ വ​ന്ന്പി​റ​ന്ന യേ​ശു​നാ​ഥ​ന്‍റെ ഓ​ർ​മ​ക​ളെ ആ​ന​ന്ദ​നൃ​ത്ത​ത്തോ​ടെ ഏ​റ്റു​പാ​ടി വ​ര​വേ​റ്റി​രി​ക്കു​ക​യാ​ണ് പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഫാ​. ജേ​ക്ക​ബ് ആ​ക്ക​ന​ത്ത് എംസിബിഎസ് ര​ച​ന നി​ർ​വ​ഹി​ച്ച് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ഫാ​. ഫി​ലി​പ്പ് മാ​ത്യു വെ​ട്ടി​ക്കാ​ട്ട് ഈ​ണം ന​ൽ​കി​യ ഈ ​അ​തി​മ​നോ​ഹ​ര​ഗാ​നം ആ​ല​പി​ചി​രി​ക്കു​ന്ന​ത് ഇം​ഗ്ല​ണ്ടി​ൽ നി​ന്ന് പ്രശസ്ത​ ഗാ​യ​ക​ൻ വി​ൽ​സ​ൺ പി​റ​വം ആ​ണ്.


ക്രി​സ്​മ​സിന്‍റെ ​സ​ന്തോ​ഷം ഉ​ള്ളി​ൽ നി​റ​യ്ക്കു​ന്ന ഈ ​മ​നോ​ഹ​ര​ഗാ​നം മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് രാ​വു​ക​ൾ​ക്ക് നി​റ​മേ​കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. വ​ള​രെ വ്യ​ത്യ​സ്ത​യു​ള്ള ഈ​ണ​വും മ​നോ​ഹ​ര​മാ​യ വ​രി​ക​ളും ആ​ക​ർ​ഷ​ണി​യ​മാ​യ ആ​ലാ​പ​ന​വും ആ​ണ് ഈ ​ഗാ​ന​ത്തെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​ത്.