മെ​ൽ​ബ​ണി​ൽ ദ​ശാ​ബ്‌​ദി തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു
Wednesday, October 11, 2023 11:36 AM IST
ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ദ​ശാ​ബ്‌​ദി തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

മെ​ൽ​ബ​ണി​ലെ ക്നാ​നാ​യ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും​ത​ന്നെ ഈ ​ദ​ശാ​ബ്‌​ധി തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റു​ന​ട​ത്തി​യാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

മെ​ൽ​ബ​ണി​ൽ ആ​ദ്യ​മാ​യി ന​ട​ത്തി​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന​യ്ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.



ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം, പ​ത്താം വാ​ർ​ഷി​കം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തു മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക വി​കാ​രി​യും ഇ​പ്പോ​ൾ ബ്രി​സ്‌​ബേ​ൻ ഹോ​ളി ഫാ​മി​ലി ക്നാ​നാ​യ മി​ഷ​ൻ വി​കാ​രി​യു​മാ​യ ഫാ. ​പ്രി​ൻ​സ് തൈ​പു​ര​യി​ട​ത്തി​ൽ,

കാ​ൻ​ബ​റ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ മി​ഷ​ൻ ചാ​പ്ല​യി​ൻ ഫാ. ​ഡാ​ലി​ഷ് കൊ​ച്ചേ​രി​ൽ, ഫാ. ​ജെ​യിം​സ് അ​രീ​ച്ചി​റ, ഫാ. ​തോ​മ​സ് പേ​രും​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ക​യും ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും സ്നേ​ഹ​വി​രു​ന്നി​ലും പ​ങ്കു​ചേ​ർ​ന്നു.



ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ 37 കു​ടും​ബ​ങ്ങ​ൾ പ്രെ​സു​ദേ​ന്തി​മാ​രാ​യാ​ണ് ഈ ​ദ​ശാ​ബ്‌​ദി തി​രു​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി​യ​ത്. സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക ഗാ​യ​ക​സം​ഘം, ബീ​റ്റ്‌​സ് ഓ​ഫ് മെ​ൽ​ബ​ൺ ചെ​ണ്ട​മേ​ളം & നാ​സി​ക് ധോ​ൾ, മെ​ൽ​ബ​ൺ സ്റ്റാ​ർ​സ് ചെ​ണ്ട​മേ​ളം എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും തി​രു​നാ​ളി​ന് മാ​റ്റു​കൂ​ട്ടി.

ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം, കൈ​ക്കാ​ര​ന്മാ​രാ​യ നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ, സ്റ്റീ​ഫ​ൻ തെ​ക്കേ​ക​വു​ന്നും​പാ​റ​യി​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നീ​ഷ് തീ​യ​ത്തേ​ട്ട്, പ​ത്താം വാ​ർ​ഷി​ക ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ, സെ​ക്ര​ട്ട​റി ബി​നീ​ഷ് മു​ഴി​ച്ചാ​ലി​ൽ,

ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ, മ​റ്റു തി​രു​നാ​ൾ & പ​ത്താം വാ​ർ​ഷി​ക ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കൂ​ടാ​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ഈ ​തി​രു​നാ​ൾ ഇ​ത്ര​യ​ധി​കം മം​ഗ​ള​ക​ര​മാ​യി പ​ര്യ​വ​സാ​നി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്.