ഉ​മ്മ​ൻ ചാ​ണ്ടി കേ​ര​ള​ത്തി​ലേ​യ്ക്കു മ​ട​ങ്ങി
Thursday, November 17, 2022 6:18 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ബെ​ർ​ലി​നി​ലെ ചാ​രി​റ്റെ ഹോ​സ്പി​റ്റ​ലി​ൽ വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കേ​ര​ള​ത്തി​ലേ​യ്ക്ക് മ​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ ബെ​ർ​ലി​നി​ൽ നി​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ വി​മാ​ന​ത്തി​ൽ ദോ​ഹ വ​ഴി​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യും സം​ഘ​വും യാ​ത്ര​യാ​യ​ത്.

തൊ​ണ്ട​യി​ലെ രോ​ഗ​ത്തി​നു ചാ​രി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ലേ​സ​ർ ചി​കി​ൽ​സ​യ്ക്ക് വി​ധേ​യ​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ ശ​നി​യാ​ഴ്ച​യാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. ആ​ശു​പ​ത്രി വി​ട്ട അ​ദ്ദേ​ഹ​ത്തി​ന് ഒ​രു മാ​സ​ത്തെ പൂ​ർ​ണ​വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​യ്ക്കു​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടൊ​പ്പം മ​ക്ക​ളാ​യ മ​റി​യ ഉ​മ്മ​ൻ, ചാ​ണ്ടി ഉ​മ്മ​ൻ, അ​ച്ചു ഉ​മ്മ​ൻ എ​ന്നി​വ​രും ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും കൂ​ടാ​തെ സ​ഹാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ജ​ർ​മ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഐ​ടി എ​ൻ​ജി​നീ​യ​റും ഒ​ഐ​സി​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും ഒ​ഐ​സി​സി യൂ​റോ​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജി​ൻ​സ​ണ്‍ ഫ്രാ​ൻ​സ് ക​ല്ലു​മാ​ടി​ക്ക​ലും ഉ​ണ്ടാ​യി​രു​ന്നു.