ഫ്രാ​ൻ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ടീം ​പാ​പ്പ​ച്ച​ൻ ജേ​താ​ക്ക​ളാ​യി
Thursday, September 17, 2020 10:54 PM IST
പാ​രി​സ്: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു കെ​ടി​എ​യും ഡ​ബ്ല്യു​എം​എ​ഫും സം​യു​ക്ത​മാ​യി വി​ൻ​സേ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ടീം ​സ​ത്യ​നെ നേ​രി​ട്ട് ടീം ​പാ​പ്പ​ച്ച​ൻ വി​ജ​യി​ക​ളാ​യി. മ​ത്സ​ര​ത്തി​ൽ രാ​ജീ​ബ് അ​ലി, മെ​റി​ഷ് സ്റ്റീ​ഫ​ൻ വേ​റി​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു.

ടീം ​വി​ജ​യ​ൻ, ടീം ​അ​ഞ്ചേ​രി, ടീം ​പാ​പ്പ​ച്ച​ൻ, ടീം ​സ​ത്യ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി മെ​റി​ഷ് സ്റ്റീ​ഫ​ൻ, ജോ ​ജോ​സ​ഫ് (മി​ക​ച്ച പ്ര​തി​രോ​ധം), ജെ​ഫി​ൻ ജോ​യ് (മി​ക​ച്ച മി​ഡ് ഫീ​ൽ​ഡ​ർ) എ​ന്നി​വ​രും മി​ക​ച്ച സ്കോ​റ​റാ​യി രാ​ജീ​ബ് അ​ലി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു.

മ​ത്സ​ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ഒ​രു​ക്കി​യ കി​ര​ണ്‍ രാ​മ കൃ​ഷ്ണ​നും മു​ഹ​മ്മ​ദ് അ​ഷ്ഫാ​ക്കി​നും സം​ഘാ​ട​ക​ർ ന​ന്ദി പ​റ​ഞ്ഞു. സി​എ​ഫ്സി ഗ്രൂ​പ്പ്, ചി​ക്ഡോ​ർ, പ്രൊ​ഹാ​ൻ​ഡ് ടെ​ക്നോ​ളോ​ജി​സ് എ​ന്നി​വ​രാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ​മാ​ർ.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി