സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സൈന്യത്തിലെ മുൻ സർജന്റ് അറസ്റ്റിൽ
പി .പി. ചെറിയാൻ
Wednesday, September 10, 2025 6:42 AM IST
വാഷിംഗ്ടൺ: യുഎസ് സൈന്യത്തിലെ മുൻ സർജന്റ് ബാജുൻ മാവൽവല്ലയെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. കഴിഞ്ഞ ജൂണിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ബാജുൻ സർക്കാർ വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്ന് അധികൃതർ അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച മാവൽവല്ലയുടെ അച്ഛനും അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധിച്ച് ബാജുൻ മാവൽവല്ലയുടെ സഹോദരി ധനസമാഹരണ ക്യാന്പയിൻ ആരംഭിച്ചിട്ടുണ്ട്.