കേരള ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
Thursday, September 4, 2025 4:01 AM IST
ഷിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സംഘടിപ്പിച്ചു. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സർവീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു. ഫുഡ് കോഓർഡിനേറ്റർമാരായ തോമസ് പനയ്ക്കൽ, രാജൻ തലവടി, ബെൻ കുര്യൻ, മത്തിയാസ് പുല്ലാപ്പള്ളി എന്നിവർ സദ്യക്ക് നേതൃത്വം നൽകി.

കേരള ക്ലബിലെ വനിതകൾ പൂക്കളം ഒരുക്കി. സോളി കുര്യൻ പൊതു സമ്മേളനത്തിന്റെ എംസിയായിരുന്നു. ദിലീപ് മുരിങ്ങോത്തിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതപ്രസംഗം നടത്തി. ഡോ. സാൽബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവർ ഓണസന്ദേശം നൽകി. തുടർന്ന് ജാനെറ്റ് പയസ്, റെജി മുളകുന്നം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.
ഹാസ്യമനോഹരമായി പുരുഷന്മാർ അവതരിപ്പിച്ച തിരുവാതിര പരിപാടികൾക്ക് മാറ്റുകൂട്ടി.ആഘോഷ നിറവിൽജാനെറ്റ് പയസ്, റെജി മുളകുന്നം, റെറ്റി അച്ചേട്ട്, ബീന കണ്ണൂക്കാടൻ എന്നിവരാണ് ഈ വ്യത്യസ്ത തിരുവാതിരക്ക് കൊറിയോഗ്രഫി നിർവഹിച്ചത്.
കേരളാ സെന്ററിന്റെ അനുഗ്രഹീത ഗായകരുടെ ഗാനമേളയും പരിപാടികൾക്ക് മാറ്റുകൂട്ടി. ട്രഷറർ പ്രവീൺ തോമസ് കൃതജ്ഞത രേഖപ്പെടുത്തി. ആഘോഷ പരിപാടികൾ ടെസ്സ ചുങ്കത്ത് കാമറക്കണ്ണുകളിലൂടെ പകർത്തി.