കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നതിനെ എതിർത്തു; യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
Tuesday, September 9, 2025 9:56 AM IST
ലോസ് ആഞ്ചലസ്: കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇന്ത്യക്കാരനായ സെക്യൂരിറ്റി ഗാർഡ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു. കലിഫോർണിയ സംസ്ഥാനത്തായിരുന്നു സംഭവം.
ഹരിയാന സ്വദേശി കപിൽ(26) ആണ് മരിച്ചത്. ചോദ്യംചെയ്യൽ ഇഷ്ടപ്പെടാതിരുന്നയാൾ വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നാലെ തോക്കെടുത്തു വെടിവയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
കപിൽ മൂന്നു വർഷം മുന്പ് മെക്സിക്കോ അതിർത്തിവഴി അനധികൃതമായി അമേരിക്കയിൽ എത്തിയതാണ്. ആദ്യം അറസ്റ്റിലായ ഇദ്ദേഹം നിയമനടപടികൾക്കു ശേഷം മോചിതനാവുകയായിരുന്നു.