ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാളസിൽ
പി.പി. ചെറിയാൻ
Thursday, September 4, 2025 3:53 PM IST
ഡാളസ്: ഇന്ത്യൻ സമൂഹത്തിന്റെ ഗ്ലോബൽ നെറ്റ്വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ശനിയാഴ്ച വെെകുന്നേരം 6.30ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. പരമ്പരാഗത രീതിയിൽ ഓണസദ്യയും ഒപ്പം കലാ പരിപാടികളും നടത്തും. ( Address: KEA Hall, 580 Castleglen Dr., Garland, Tx-75043).
മുഖ്യ അതിഥികളായി ഗാലാൻഡ് മേയർ ഡിലൻ ഹെഡ്രിക്ക്, സണ്ണിവെയിൽ മേയർ സജി ജോർജ്, ഡാളസ് കൗണ്ടി ജെ.പി. 2-1 ജഡ്ജ് മാർഗരറ്റ് ഓ ബ്രിയാൻ, സണ്ണിവെയിൽ സിറ്റി കൗൺസിൽ മെമ്പർ മനു ഡാനി മുതലായ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്നു എന്നുള്ളത് പ്രത്യേകത അർഹിക്കുന്നു.
ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് പ്രഫസർ ജോയി പല്ലാട്ടുമഠം എന്നിവർ ചടങ്ങിൽ പ്രസംഗിക്കും. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്റ് പട്രീഷ്യ ഉമാ ശങ്കർ ഓണസന്ദേശം നൽകും.
ചടങ്ങിൽ മീഡിയ പ്രവർത്തനത്തിലൂടെ പ്രാഗത്ഭ്യം തെളിയിച്ച രണ്ടു പ്രമുഖ വ്യക്തികളെ ആദരിക്കും. കൂടാതെ കലാരംഗത്തും അനസ്യൂതം പ്രവർത്തിക്കുന്ന ഒരു പ്രതിഭയേയും ഫോട്ടോ ഗ്രാഫിയിൽ പ്രാവീണ്യം തെളിയിച്ച മറ്റൊരു വ്യക്തിക്കും അംഗീകാരം നൽകും.
കൂടാതെ നഴ്സിംഗ് പ്രഫഷണിൽ സേവനത്തിനും നേതൃത്വ പാടവത്തിനും പ്രത്യേക അവാർഡുകൾ നൽകും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മുൻകൂർ പേര് നൽകേണ്ടതാണ്.
ദയവായി വർഗീസ് കെ. വർഗീസിനെ 469 236 6084 എന്ന നമ്പറിൽ ടെക്സ്റ്റ് മുഖേന സെപ്റ്റംബർ അഞ്ചിന് മുമ്പായി അറിയിക്കുക.