എൻഎസ്എസ് ഹഡ്സൺവാലി ഓണാഘോഷം വർണാഭമായി
ജയപ്രകാശ് നായർ
Wednesday, September 10, 2025 2:27 AM IST
ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺവാലി റീജണിലെ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 31ന് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസിൽ വച്ച് സംഘടിപ്പിച്ചു.

സെക്രട്ടറി പത്മാവതി നായർ ആമുഖ പ്രഭാഷണം നടത്തി. ജഗദമ്മ നായർ, മുഖ്യാതിഥി കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, കെഎച്ച്എൻഎ എത്തിക്സ് കമ്മിറ്റി മെമ്പർ സുധാ കർത്താ, സംഘടനയുടെ രക്ഷാധികാരി ഡോ. പി.ജി. നായർ, സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാർ, പ്രസിഡന്റ് ജി.കെ.നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. രാധാമണി നായർ പ്രാർഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ജി.കെ.നായർ സ്വാഗത പ്രസംഗം നടത്തി.ഓണാഘോഷം സംഘടിപ്പിച്ചു.

മുഖ്യാതിഥി സിനു നായർ ഓണസന്ദേശം നൽകി. റോക്ക്ലാൻഡ് കൗണ്ടി ഭജന സംഘം കൺവീനറും ഹഡ്സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റുമാരായ വിശ്വനാഥൻ കുഞ്ഞുപിള്ള, ജയപ്രകാശ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടനയുടെ ആദ്യകാല പ്രവർത്തകരായ ഡോ. പി.ജി. നായർ, ഗോപിനാഥ മേനോൻ എന്നിവരെ സെക്രട്ടറി പത്മാവതി നായരും പ്രസിഡന്റ് ജി.കെ. നായരും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
സുജിത് കുമാർ ഹൃദ്യമായ ഓണപ്പാട്ടുകൾ പാടി. രാധാമണി നായർ, ജയപ്രകാശ് നായർ, മുരളി പണിക്കർ എന്നിവർ ഓണക്കവിതകൾ ആലപിച്ചു. എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ വെബ്സൈറ്റ് മനോഹരമായി ശരത്ത് കണ്ടനാടും മകൾ ദിയ ശരത്തും പുനഃക്രമീകരിച്ചു. മേയ് മാസം മുതൽ ഓരോ ക്വാർട്ടറിലും ജന്മനക്ഷത്രം വരുന്ന അംഗങ്ങളുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. തുടർന്ന് സിത്താർ പാലസ് പ്രത്യേകം തയ്യാറാക്കിയ ഓണസദ്യയും ഉണ്ടായിരുന്നു. ഗോപിനാഥ് കുറുപ്പ് എംസിയായി പ്രവർത്തിച്ചു. ട്രഷറർ കൃഷ്ണകുമാർ നൽകിയ നന്ദി പറഞ്ഞു.