സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ ആറിന് ഫിലഡൽഫിയയിൽ
ഷിബു വർഗീസ് കൊച്ചുമഠം
Wednesday, September 3, 2025 7:51 AM IST
ഫിലഡൽഫിയ: ഫിലഡൽഫിയയിലെ മലയാളി സൗഹൃദ കൂട്ടായ്മയായ ’സ്നേഹതീരം’ എന്ന പേരിൽ അറിയപ്പെടുന്ന ’ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി’യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 10 മുതൽ മൂന്ന് വരെ , ബൈബറി റോഡിലുള്ള സെന്‍റ് മേരിസ് ക്നാനായ ചർച്ച് ഹാളിൽവച്ച് (ഗുഡ് സമരിറ്റൻ നഗർ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (St Mary's Knanaya Church, 701 Byberry Rd, Philadelphia, PA 19116).
വനിതാ വിംഗിന്‍റെ നേതൃത്വത്തിലാണ് ഓണപരിപാടി നടത്തുന്നത്. വനിതാ പ്രാതിനിധ്യമുള്ള സ്റ്റേജും, പ്രോഗ്രാമുകളുമാണ് ഈ ഓണപ്രോഗ്രാമിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും, തുടർന്ന് സ്നേഹതീരം വനിതകൾ ഒരുക്കുന്ന അത്തപ്പൂക്കളം കൊണ്ട് അലംകൃതമായ ഹാളിലേക്ക്, ചെണ്ടമേളത്തിന്‍റെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ, താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും കേരള വേഷത്തിൽ ഒരുങ്ങി എത്തുന്ന പുരുഷന്മാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ഓണാഘോഷ വേദിയിലേക്ക് ആനയിക്കും. തുടർന്ന് പൊതു സമ്മേളനം.
വിശിഷ്ടാതിഥിയുടെ ഓണ സന്ദേശം, തിരുവാതിര കളി, ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, കലാരൂപങ്ങൾ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്‍റെ മാറ്റ് വർധിപ്പിക്കും.
വടം വലി, ഉറിയടി, മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ എന്നീ മത്സരങ്ങളും, വിജയികൾക്കുള്ള സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 6ന് നടത്തുന്ന ഓണാഘോഷ പരിപാടിയിലെ തിരുവാതിരകളിയുടെ പരിശീലനം, സ്നേഹതീരം കൾചറൽ കോഓർഡിനേറ്റർ കെസിയ സക്കറിയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കോശി ഡാനിയേൽ, സാജൻ തോമസ്, സക്കറിയ തോമസ്, അനിൽ ബാബു, ജിജു മാത്യു, ഷിബു മാത്യു, ബെന്നി മാത്യു, ജോർജ് തടത്തിൽ, തോമസ് സാമൂവേൽ, സാബു, കുഞ്ഞുകുഞ്ഞു, ദിനേഷ് ബേബി, വർഗീസ് ജോൺ, എബ്രഹാം കുര്യാക്കോസ് എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
കെസിയ സക്കറിയ, രാജു ശങ്കരത്തിൽ, ബിജു എബ്രഹാം, തോമസ് സാമുവൽ, സുജ കോശി, ആനി സക്കറിയ, ജെസ്‌സി മാത്യു, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജൻ, സുനു വർഗീസ്, മെർലിൻ അലക്സ്, ലൈസാമ്മ ബെന്നി, ജിനു ജിജു, ലീലാമ്മ വർഗീസ് എന്നിവരാണ് കൾച്ചറൽ പ്രോഗ്രാമിന് നേതൃത്വം നൽകുന്നവർ. ഓണപ്പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
ഷിബു വർഗീസ് കൊച്ചുമഠം