ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
പി.ഡി. ജോർജ് നടവയൽ
Wednesday, September 10, 2025 2:40 AM IST
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ 23ന് ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി പത്ത് മണി വരെയായിരുന്നു ആഘോഷങ്ങൾ. മയൂരാ റസ്റ്ററന്റാണ് ഓണസദ്യ ഒരുക്കിയത്.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ബിനു മാത്യു, ഫിലഡൽഫിയ ഇലക്ഷൻ കമ്മീഷണർ സെത്ത് ബ്ലൂസ്റ്റീൻ, ഡോ. കൃഷ്ണ കിഷോർ, യുഎന്നിലുള്ള പെർമനന്റ് ഇന്ത്യൻ മിഷന്റെ കൗൺസിലർ എൽദോസ് മാത്യു പുന്നൂസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവൽ, എക്സിക്യൂട്ടീവ് വൈസ് ചെയർ പ്രതിനിധി അലക്സ് തോമസ് എന്നിവർ ഓണ ദീപം തെളിച്ചു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജീമോൻ ജോർജ് എംസിയായി.നർത്തകി നിമ്മി ദാസ് ഗുരുവായ ഭരതം ഡാൻസ് അക്കാദമിയിലെ നർത്തകികളുടെ നൃത്തഹാരം, നർത്തകൻ ബേബി തടനവനാലിന്റെ നേതൃത്വത്തിൽ മാതാ ഡാൻസ് സ്കൂളിലെ കലാകാരികളും ബേബി തടവനാലും നിറഞ്ഞാടിയ നൃത്തജാലം, മാനവ് സുരേഷിന്റെ ഇൻസ്ട്രുമെന്റൽ മ്യൂസിക്, ജോൺ നിഖിലിന്റെ വയലിൻ പ്രകടനം, കാറ്റ്ലിൻ വർഗീസിന്റെ ഭരതനാട്യം, സ്വരസ് ലിറ്റി, അൻസു, പൂർണിമ, അർച്ചന ടീമിന്റെ ഗാനശിൽപം എന്നിവയും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
പന്തളം ബാലൻ, ഷിജി ഷാനി, ബ്രിജിറ്റ് വിൻസന്റ്, ഫീലിപ്പോസ് ചെറിയാൻ, ജോർജ് നടവയൽ എന്നിവർ എംസിമാരായി. ട്രൈസ്റ്റേറ്റ് ഓണാഘോഷംട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണോത്സവ ഘോഷയാത്രയിൽ മഹാബലിയെ (റോഷിൻ പ്ലാമൂട്ടിൽ), താലപ്പൊലി വൃന്ദവും ചെണ്ട മേളവും സഹിതം സ്വീകരിച്ചു.
ചെയർമാൻ ബിനു മാത്യു, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ, മുൻ ചെയർമാൻമാരായ അലക്സ് തോമസ്, ജോബി ജോർജ്, ഫീലിപ്പോസ് ചെറിയാൻ, രാജൻ സാമുവേൽ, സുമോദ് നെല്ലിക്കാലാ, സുധാ കർത്താ, സുരേഷ് നായർ, ജീമോൻ ജോർജ്, റോണി വർഗീസ്, ജോർജ് നടവയൽ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ തോമസ് പോൾ, പ്രോഗ്രാം പ്രൊഡ്യൂസർ അരുൺ കോവാട്ട്, കർഷകരത്ന കോഓർഡിനേറ്റർമാരായ ജോൺ പണിക്കർ, ജോർജുകുട്ടി ലൂക്കോസ്, ജോയിന്റ് ട്രഷറർ അലക്സ് ബാബു, വിമൻസ് ഫോറം ചെയർ ആഷാ അഗസ്റ്റിൻ, ആഘോഷസമിതി കോഡിനേറ്റർമാരായ ബ്രിജിറ്റ് വിൻസന്റ്, ശോശാമ്മ ചെറിയാൻ, സെലിൻ ഓലിക്കൽ എന്നിവർ ഘോഷയാത്രയ്ക്ക് മുൻനിരയൊരുക്കി.
രാജൻ സാമുവലും സുരേഷ് നായരും ഘോഷയാത്രാ വിളംബരങ്ങളും നിർവഹിച്ചു.ലാസ്യ ഡാൻസ് അക്കാദമിയുടെ ഗുരു ആശാ അഗസ്റ്റിൻ ചിട്ടപ്പെടുത്തിയ മെഗാതിരുവാതിര സംഘടിപ്പിച്ചു. സുരേഷ് നായരാണ് പൂക്കളം ഒരുക്കിയത്. ന്ധഎക്സ്റ്റൺ പഞ്ചവാദ്യ സംഘത്തിന്റെ’ പഞ്ചാരിമേളവും ഉണ്ടായിരുന്നു. ചെയർമാൻ ബിനു മാത്യു അധ്യക്ഷ പ്രസംഗം നിർവഹിച്ചു.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ന്ധമാൻ ഓഫ് ദി ഇയർ അവാർഡ്’ ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു. യുഎന്നിലുള്ള പെർമനന്റ് ഇന്ത്യൻ മിഷന്റെ കൗൺസിലർ എൽദോസ് മാത്യൂ പുന്നൂസ്, മോണ്ട് ഗോമറി കൗണ്ടി കോർട്ട് ഓഫ് കോമൺ പ്ലീസ് ജഡ്ജ് സ്ഥാനാർഥി അറ്റോർണി ലോറൻ ഹ്യൂസ്, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ , ട്രഷറർ ജോർജ് ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി സാജൻ വർഗീസ് പൊതു സമ്മേളനത്തിന് എംസിയായി. അവാർഡ് നിർണയ സമിതി ചെയർമാൻ റോണി വർഗീസ് പ്രശംസാപത്രം വായിച്ചു. ഷോൺ മാത്യു അമേരിക്കൻ ദേശീയ ഗാനാലാപനത്തിനും അബിയ മാത്യു ഇന്ത്യൻ ദേശീയ ഗാനം പാടുന്നതിനും നേതൃത്വം നൽകി.ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാമൂഹ്യ സേവന പുരസ്കാരങ്ങൾ, പ്രമുഖ സംരംഭകൻ മണിലാൽ മത്തായി, അറ്റോർണി ലെനോ തോമസ്, കെവികെ (ടെക്) ഡോ. അനിതാ ജോർജ് സി.ആർ.എൻ.പി. എന്നിവർക്കും, ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രസിഡൻഷ്യൽ അവാർഡ് ജോർജ് നടവയലിനും സമ്മാനിച്ചു.അവാർഡ് ദാനസമ്മേളനത്തിന്, മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവെൽ നേതൃത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി സുമോദ് നെല്ലിക്കാല, ജോയിന്റ് ട്രഷറർ അലക്സ് ബാബു എന്നിവർ എംസിമാരായി.

ഓണക്കോടിയണിഞ്ഞെത്തിയ ജോഡികൾക്കുള്ള കാഷ് അവാർഡ് വിനോദ്അനു ദമ്പതിമാർ നേടി. ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ എന്നിവരായിരുന്നു മൂല്യനിർണ്ണയം ചെയ്തത്. ന്ധട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷകരത്നം 2025 അവാർഡ്’ ജേതാവായി. തോമസ് മാത്യു എവർ റോളിങ് ട്രോഫിയും കാഷ് പ്രൈസും നേടി. ജെയിംസ് ഡാനിയേൽ, സുനിൽ സഖറിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

ജോൺ പണിക്കർ, ജോർജുകുട്ടി ലൂക്കോസ്, അലക്സ് തോമസ്, സുധ കർത്ത എന്നിവരായിരുന്നു വിധികർത്താക്കൾ.വിൻസൻറ് ഇമ്മാനുവേൽ പ്രോഗ്രാം കോഓർഡിനേറ്ററായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രശസ്ത ഗായകൻ അഫ്സലിന്റെ നേതൃത്വത്തിൽ ഗായകർ അവതരിപ്പിച്ച ഗാനമേള, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു.പ്രോഗ്രാം കോഓർഡിനേറ്റർ വിൻസന്റ് ഇമ്മാനുവേൽ, ചെയർമാൻ ബിനു മാത്യു, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ ചെയർമാൻ അഭിലാഷ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.