സാറാമ്മ അലക്സാണ്ടറുടെ സംസ്കാരം വ്യാഴാഴ്ച
ഷാജി രാമപുരം
Wednesday, September 3, 2025 10:56 AM IST
ഡാളസ്: ചെങ്ങന്നൂർ അങ്ങാടിക്കൽ പടവുപുരക്കൽ പരേതനായ പി.സി. അലക്സാണ്ടറിന്റെ ഭാര്യ സാറാമ്മ അലക്സാണ്ടറിന്റെ(94) സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചെങ്ങന്നൂർ തിട്ടമ്മേൽ മാർത്തോമ്മ ദേവാലയത്തിൽ.
പരേത തുമ്പമൺ വടക്കേടത്ത് മാമ്പിലാലിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെറിയാൻ അലക്സാണ്ടർ, വർഗീസ് അലക്സാണ്ടർ (ഇരുവരും ഡാളസ്), ഡോ.തോമസ് അലക്സാണ്ടർ (അയർലൻഡ്) എന്നിവരാണ് മക്കൾ. മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ.സാലി തോമസ്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി, കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.