ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സംവാദം 14ന്
Monday, September 8, 2025 3:07 PM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്(ഐപിസിഎൻടി) 14ന് വൈകുന്നേരം അഞ്ചിന് ഗാർലൻഡിലെ കേരള അസോസിയേഷൻ ഹാളിൽ മാധ്യമ സംവാദം സംഘടിപ്പിക്കുന്നു.
പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ "മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എന്ത് സംഭവിക്കും' എന്നതാണ് സംവാദ വിഷയം.
മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ജോസഫ് നമ്പിമഠം പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. തത്ത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും.
പ്രമുഖ സാംസ്കാരിക സംഘടന നേതാക്കൾ സംവാദത്തിൽ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അനശ്വർ മാമ്പള്ളി - 203 400 9266, സാം മാത്യു - 469 693 3990.