പേരന്റ്സ് ദിനം ആഘോഷമാക്കി ടാമ്പയിലെ കുഞ്ഞിപൈതങ്ങൾ
സിജോയ് പറപ്പള്ളിൽ
Wednesday, July 30, 2025 4:53 PM IST
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ദേശീയ പേരന്റ്സ് ദിനം ആഘോഷിച്ചു. ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിയതും വിവിധ പരിപാടികൾ അവതരിപ്പിച്ചതും മാതാപിതാക്കളുടെ മനം കവരുന്നതായിരുന്നു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര, രക്ഷാകർതൃ പ്രതിനിധി മെൽവിൻ പുളിയംതൊട്ടിയിൽ, ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോഓർഡിനേറ്റർ സിസ്റ്റർ അമൃത എസ്വിഎം എന്നിവർ സംസാരിച്ചു.