വി.എസിന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
Monday, July 28, 2025 3:56 PM IST
ന്യൂയോർക്ക്: വി.എസ്. അച്യുതാനന്ദന്റെ വിയോഗം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് എന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ നികത്താനാവാത്ത നഷ്ടമാണെന്നും ആദർശങ്ങളുടെ കാവൽക്കാരനായിരുന്നുവെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
തൊഴിലാളി വർഗത്തിന് വേണ്ടി പോരടിയ ഈ ആദർശ ധീരനെ ചരിത്രം ഒരിക്കലും മറക്കില്ലന്നും പുന്നപ്ര വയലാര്‍ സമരനായകത്വത്തില് നിന്നും കേരളത്തിന്റെ ഹൃദയത്തിലേക്ക് പതിഞ്ഞ് കയറിയ വി.എസ് എന്ന രണ്ടക്ഷരം മലയാളിയുള്ളിടത്തോളം കാലം നിലനിൽക്കുമെന്നും പ്രസിഡന്റ് എബി തോമസ് അറിയിച്ചു.