ഡാളസ് സൗഹൃദ വേദി മുൻ പ്രസിഡന്റ് അജയകുമാർ അന്തരിച്ചു
എബി മക്കപ്പുഴ
Wednesday, July 30, 2025 3:52 PM IST
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും ഡാളസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന അജയകുമാർ (70) അന്തരിച്ചു. മാസങ്ങളായി ചികിത്സയിലായിരുന്നു.
ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സംഘടനയുടെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു സംഘടനയ്ക്ക് ഊർജം പകർന്നു കൊടുത്ത നല്ലൊരു സംഘടകനായിരുന്നു പരേതൻ.
ചെറുപ്പത്തിൽ തന്നെ കലാ സാംസ്കാരിക രാഷ്രീയ രംഗത്തു നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. കേരളത്തിൽ തലവടി പഞ്ചായത്തു ജനപ്രതിനിധിയായി സേവനം അനുഷ്ഠിക്കവെ, ഗൾഫിൽ ഉദ്യോഗാർഥം പോകേണ്ടി വന്നു.
തുടന്ന് 2002ൽ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ഡാലസിൽ സ്ഥിര താമസാക്കിയ അജയകുമാർ കേരള അസോസിയേഷൻ, കെഎൽഎസ്, അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ, വേൾഡ് മലയാളി കൌൺസിൽ തുടങ്ങിയ സാംസ്കാരിക സമിതികളിൽ പ്രവർത്തിച്ചിരുന്നു.
ഇദ്ദേഹം 2012ൽ ഏഴു സുഹൃത്തുക്കളുമായി രൂപീകരിച്ച സംഘടനയാണ് ഡാളസ് സൗഹൃദ വേദി. 700 പരം അംഗങ്ങളുള്ള ഈ സംഘടനയ്ക്ക് എല്ലാവിധ മാർഗ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നത് അജയകുമാറായിരുന്നു.
ഭാര്യ: രേണു അജയ്. മക്കൾ: ആര്യ അജയ്, അഖിൽ അജയ്. പൊതുദർശനവും സംസ്കാരവും പിന്നീട്.