ഇന്ത്യൻ ക്രിസ്ത്യൻ ഡേ ഡാളസിൽ ആഘോഷിക്കുന്നു: രാജു തരകൻ
Thursday, July 31, 2025 12:35 PM IST
ഡാളസ്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭകളും ക്രിസ്തീയ സംഘടനകളും സംയുക്തമായി കരോൾട്ടൺ സിറ്റിയിൽ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം 5.30ന് ക്രിസ്ത്യൻ ഡേ ആഘോഷിക്കുന്നു.
മാർത്തോമ്മ, സിഎസ്ഐ, ഓർത്തോഡോക്സ്, യാക്കോബായ, കാനായ, കാത്തലിക്, ബ്രദറൺ, പെന്തക്കോസ്ത് തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാ പ്രതിനിധികളും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ജനങ്ങൾ അനുഭവിക്കുന്ന പീഢനങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും അവർക്കായുള്ള സംരക്ഷണവും പ്രാർഥനയുമാണ് സമ്മേളനം കൊണ്ടുലക്ഷ്യമാക്കുന്നത്.
ഡാളസ് ഫോർട്ട്വെർത്ത് സിറ്റി വൈഡ് കോഓർഡിനേറ്റർ പാസ്റ്റർ മാത്യൂ ശമുവേൽ, പാസ്റ്റർ ജോൺ, പാസ്റ്റർ പോൾ തുടങ്ങിയവരാണ് ഈ സമ്മേളനത്തിന്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നത്.
സമ്മേളനം നടക്കുന്ന സ്ഥലം: Church of the way.1805 Random Road Carrolton. Tx 75006.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: Pr. Mathew Samuel @ 469 258 8118.