ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
സുമോദ് തോമസ് നെല്ലിക്കാല
Wednesday, July 30, 2025 5:28 AM IST
ഫിലഡൽഫിയ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ നടപടികൾ നിയന്ത്രിച്ചു.
ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ആദരണീയനായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതചര്യയുടെ ലഘു ഡോക്യൂമെൻട്രി പ്രദർശിപ്പിച്ചുകൊണ്ടു അനുസ്മരണ പ്രഭാഷണം നടത്തുകയുണ്ടായി.
ചാപ്റ്റർ വൈസ് ചെയർമാന്മാരായ ജീമോൻ ജോർജ്, ജോർജ് ഓലിക്കൽ, വൈസ് പ്രസിഡൻറ്റ് അലക്സ് തോമസ്, ഷാജി സുകുമാരൻ, സ്റ്റാൻലി ജോർജ്, ജെയിംസ് പീറ്റർ, ഫോമാ വൈസ് പ്രെസിഡൻറ്റ് ഷാലു പുന്നൂസ്, പമ്പ പ്രസിഡൻറ്റ് ജോൺ പണിക്കർ, സുധാ കർത്താ എന്നിവർ ഉമ്മൻചാണ്ടിസാറിനെ ക്കുറിച്ചുള്ള ഓർമ്മകൾ പങ്ക്വച്ചു സംസാരിക്കുകയുണ്ടായി.
മാർഷൽ വറുഗീസ്, ഷാജി സാമുവേൽ, ജോൺ ചാക്കോ, വർഗീസ് മട്ടുമ്മേൽ, തോമസ് ചാണ്ടി, തങ്കച്ചൻ ഐസക്, ജേക്കബ് കോര എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചാപ്റ്റർ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിപ്രകാശനം നടത്തി.