ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് കു​ന്നം​കു​ള​ത്ത് 75,000 രൂ​പ​യോ​ളം പി​ഴ​യീ​ടാ​ക്കി
Friday, June 28, 2024 8:07 AM IST
കു​ന്നം​കു​ളം: ശു​ചി​ത്വ മാ​ലി​ന്യ​സം​സ്ക​ര​ണം വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ന​ഗ​ര​സ​ഭ വി​ജി​ല​ൻ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും​ചേ​ര്‍​ന്ന് ന​ഗ​ര​പ​രി​ധി​യി​ല്‌ പ​രി​ശോ​ധ​ന ന​ട​ത്തി.

ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കു​ക​യും ഇ​വ​രി​ല്‍നി​ന്ന് 75,000 രൂ​പ​യോ​ളം പി​ഴ​യീ​ടാ​ക്കു​ക​യും​ചെ​യ്തു. മാ​തൃ​കാ​പ​ര​മാ​യി ശു​ചി​ത്വ - മാ​ലി​ന്യ സം​സ്ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യും ഓ​ഫീ​സു​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ലീ​ഡ​ർ ര​ജി​നേ​ഷ് രാ​ജ​ൻ, അം​ഗ​ങ്ങ​ളാ​യ ദി​വ്യ ടി.​ശ​ങ്ക​ർ, റോ​ണി ഫ്രാ​ൻ​സി​സ്, ന​ഗ​ര​സ​ഭ വി​ജി​ല​ൻ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​എ. വി​നോ​ദ്, എ. ​ര​ഞ്ജി​ത്ത്, എ. ​അ​ൻ​സാ​രി, എം.​എ​സ്. ഷീ​ബ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ലീ​ഡ​ർ ര​ജി​നേ​ഷ് രാ​ജ​ൻ അ​റി​യി​ച്ചു.