വീ​ര​ഞ്ചി​റ​യി​ൽ കാ​ട്ടാ​ന​ക്കൂട്ടം കൃ​ഷി​ന​ശി​പ്പി​ച്ചു
Friday, June 28, 2024 8:07 AM IST
ചാ​ല​ക്കു​ടി: ​വീ​ര​ഞ്ചി​റ​യി​ൽ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.​ ജോ​സ് വെ​ട്ടി​യാ​ട​ൻ, ജോ​ൺ കി​ഴ​ക്കേ​ഭാ​ഗം എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ജാ​തി എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​ൻ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ച്ച​ത്.

കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന് വ​ന​പാ​ല​ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​പി.​ ജെ​യിം​സ് ആ​വ​ശ്യ​പ്പെ​ട്ടു.