കോ​ഴി​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, June 28, 2024 8:07 AM IST
കാ​ഞ്ഞാ​ണി: മൂ​ന്ന് കൂ​ടു​ക​ളി​ലാ​യി വ​ള​ർ​ത്തി​യി​രു​ന്ന 28 കോ​ഴി​ക​ളെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ​ലൂ​ർ പാ​ർ​ഥ​സാ​ര​ഥി റോ​ഡി​ൽ പ​ള്ളി​യി​ൽ വ​ർ​ഷ​ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

മു​ട്ട​ക​ൾ​ക്കു​വേ​ണ്ടി വ​ള​ർ​ത്തി​യി​രു​ന്ന​താ​ണ്. ഇ​വ​ർ 15 വ​ർ​ഷ​മാ​യി മു​ട്ട​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ട്. രാ​വി​ലെ കൂ​ടു​ക​ളു​ടെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് മു​ഴു​വ​ൻ കോ​ഴി​ക​ളും ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 20,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്തി​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഉ​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും വാ​ർ​ഡം​ഗം ടോ​ണി അ​ത്താ​ണി​ക്ക​ൽ പ​റ​ഞ്ഞു.