അം​ഗീ​കാ​ര പ​ത്രം ന​ല്​കി
Saturday, June 3, 2023 1:13 AM IST
തി​രു​വി​ല്വാ​മ​ല: പാ​മ്പാ​ടി നെ​ഹ്റു എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജി​ലെ 2023 വ​ർ​ഷ​ത്തി​ൽ പ​ഠ​നം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന ബി.ടെ​ക്, എം.​ടെ​ക്, എം​സിഎ, ​എംബിഎ വി​ദ്യാ​ർ​ഥിക​ൾ​ക്കു ജോ​ലി ല​ഭി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര പ​ത്രം ന​ൽ​കി. 150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു 50 ഓ​ളം ക​മ്പ​നി​ക​ളി​ലാ​യി​ട്ടാ​ണ് ജോ​ലി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക​മ്പ​നി​ക​ളാ​യ ടിസിഎ​സ്, വി​പ്രൊ, ടെക് മ​ഹീ​ന്ദ്ര, എ​ച്ച്സിഎ​ൽ, ക്വ​സ്റ്റ് ഗ്ലോ​ബ​ൽ, സ്പീ​രി​ഡി​യ​ൻ ടെ​ക്നോ​ള​ജീസ് എ​ന്നീ ക​മ്പ​നി​ക​ളി​ലാ​ണു വി​ദ്യാ​ർഥിക​ൾ​ക്കു കാ​മ്പ​സ് സെ​ല ക്‌ഷനി​ലൂ​ടെ ജോ​ലി ല​ഭി​ച്ച​ത്. അം​ഗീ​കാ​രപ​ത്ര വിതരണ പരിപാടിയുടെ ഉ​ദ്ഘാ​ട​നം കൊ​ച്ചി ഇ​ൻ​ഫോ പാ​ർ​ക്ക് സി ​ഇഒ ​സു​ശാ​ന്ത് കു​റു​ന്തി​ൽ നി​ർ​വ​ഹി​ച്ചു. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ഡ്വ​. ഡോ​. പി. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ ഗോ​പി​നാ​ഥ​ൻ, പ്രി​ൻ​സി​പ്പൽ ഡോ​. ക​രി​ബ​സ​പ്പ, ഡോ​. അം​ബി​കാ​ദേ​വി അ​മ്മ, ഡോ​. രാ​ധാ​കൃ​ഷ്ണ​ൻ, ശ​ശീ​ധ​ര​ൻ, പ്രോ​ഗ്രാം കോ​-ഒാർ​ഡി​നേ​റ്റ​ർ ഡോ​. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്രസം​ഗിച്ചു.