മ​ന​പ്പ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി
Thursday, May 25, 2023 12:46 AM IST
മു​ണ്ടൂ​ർ: മ​ന​പ്പ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​ന്നി​രു​ന്ന ദോ​സ്ത് പെ​ട്ടി ഓ​ട്ടോ​റി​ക്ഷ സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ച് കു​ന്നം​കു​ളം ഭാ​ഗ​ത്ത് നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. കാ​റി​നു പി​റ​കി​ൽ കൂ​ടി ന​ട​ന്നു പോ​യി​രു​ന്ന ചി​റ​ക്കേ​ക്കോ​ട് വീ​ട്ടി​ൽ സി​ന്ധു (49) കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി. ത​ല​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ സി​ന്ധു തീ​വ്ര പ​രി​ചേ​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഓ​ട്ടോ ഡ്രൈ​വ​ർ സു​ബീ​ഷി​നും (40 ) പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​മ​ല ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ പി​റ​കി​ലേ​ക്ക് നീ​ങ്ങി കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞു.