ഇ​ൻ​ഡോ മോ​ഡ​ലിം​ഗ് ഫാ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ
Sunday, April 2, 2023 12:50 AM IST
തൃ​ശൂ​ർ: ഫാ​ഷ​ൻ മോ​ഡ​ലിം​ഗ് രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും കൂ​ട്ടാ​യ്മ ശ​ക്ത​മാ​ക്കാ​നു​മാ​യി ​ഇ​ൻ​ഡോ മോ​ഡ​ലിം​ഗ് ആ​ൻ​ഡ് ഫാ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ​ഫ്എ) രൂ​പീ​ക​രി​ച്ചു. ഷോ ​ഡ​യ​റ​ക്ടേ​ഴ്സ്, മോ​ഡ​ലിം​ഗ് ക​ന്പ​നി സി​ഇ​ഒ​മാ​ർ, മോ​ഡ​ൽ​സ്, കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ്, ഡി​സൈ​നേ​ഴ്സ്, ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ്, മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ്സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യാ​ണ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ച​ത്. നി​ല​വി​ൽ 77 അം​ഗ​ങ്ങ​ളു​ണ്ട്. ഐ​എം​എ​ഫ്എ​യു​ടെ ലോ​ഞ്ചിം​ഗ് ആ​ഘോ​ഷം ഇ​ന്നു രാ​ത്രി ഏ​ഴി​ന് അ​ഞ്ചേ​രി​ച്ചി​റ സീ​വീ​സ് പ്ര​സി​ഡ​ൻ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പി.​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ൽ അം​ഗ​ങ്ങ​ളു​ടെ ഫാ​ഷ​ൻ ഷോ ​ന​ട​ക്കും. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​ശാ​രീ​രി​ക ഉ​ല്ലാ​സ​ത്തി​നാ​യി സ്പെ​ഷ​ൽ റാം​പും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി​ന്‍റോ എ​ക്സ്പ്ര​ഷ​ൻ​സ്, ട്ര​ഷ​റ​ർ ഫൈ​സ​ലു റ​ഹ്മാ​ൻ, സു​ജി​ത ധ​നേ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.