ഉ​റു​ന്പ​ൻ​കു​ന്നി​ലെ ര​ണ്ടു വീ​ടു​ക​ളി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം
Saturday, April 1, 2023 1:07 AM IST
ചാ​ല​ക്കു​ടി: ഉ​റു​ന്പ​ൻ​കു​ന്നി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. ര​ണ്ടു വീ​ടു​ക​ളി​ൽ നി​ന്നാ​യി പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ന​ഷ്ട​പ്പെ​ട്ടു. ഉ​റു​ന്പ​ൻ​കു​ന്ന് രാ​യി​പ​റ​ന്പ​ൻ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലും മേ​ക്കാ​ട​ൻ രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലു​മാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.
ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നോടെ​യാ​ണ് സം​ഭ​വം. പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽനി​ന്നും 5600 രൂ​പ​യും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​പ്പെ​ട്ടു. മു​ൻവ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​തി​നു ക​ഴി​യാ​ത്ത​തി​നാ​ൽ പിറ​കി​ലെ സീ​ലിം​ഗ് പൊ​ളി​ച്ചു അ​ക​ത്തു ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.
തൊ​ട്ട​ടു​ത്ത വീ​ടാ​യ മേ​ക്കാ​ട​ൻ രാ​മ​കൃ​ഷ്ണ​നും കു​ടും​ബ​വും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പോ​യ സ​മ​യ​ത്ത് ആ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ടി​ന്‍റെ ഗ്രി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മൊ​ബൈ​ൽ ഫോ​ണ്‍ ക​വ​ർ​ന്നു. രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ മ​റ്റൊ​രു അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10 പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ട​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടാ​ഞ്ഞതി​നാ​ൽ ന​ഷ്ട പ്പെട്ടി​ല്ല.
ഇ​രു​വ​രു​ടെ​യും വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ചാ​ല​ക്കു​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.