റോ​ഡ് ത​ക​ർ​ന്നു; ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ
Friday, March 31, 2023 12:49 AM IST
മു​രി​ങ്ങൂ​ർ:​ റോ​ഡ് ത​ക​ർ​ന്നു;​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ.​ മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് മു​രി​ങ്ങൂ​രി​ലെ പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റ് - ന​രി​ച്ചി​ൽ​പ്പാ​ടം റോ​ഡാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം ഒ​ഴി​കെ​യു​ള്ള ഇ​രു​വ​ശ​വും പൊ​ളി​ഞ്ഞു പോ​യ നി​ല​യി​ലാ​ണ്.​ഇ​റ​ക്ക​മു​ള്ള പ്ര​ദേ​ശ​മാ​യ​തു കൊ​ണ്ടു ത​ന്നെ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.​അ​ടി​യ​ന്തര​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.​
പ്ര​സ്തു​ത റോ​ഡ് 265 മീ​റ്റ​ർ ടാ​റിം​ഗും,50 മീ​റ്റ​ർ കാ​ന​യും പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ചു​വെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​ത് പ​ണി​ക​ൾ വൈ​കാ​ൻ കാ​ര​ണ​മാ​യി ഇ​ല്ലെ​ങ്കി​ൽ ഈ ​മാ​സം ത​ന്നെ തീ​രേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ പി.​പി.​ പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു.