വി​ലാ​സി​നി ടീ​ച്ച​ർ അ​നു​സ്മ​ര​ണം
Thursday, March 30, 2023 1:02 AM IST
പ​ഴ​യ​ന്നൂ​ർ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യി​രു​ന്ന കെ. ​വി​ലാ​സി​നി ടീ​ച്ച​റു​ടെ അ​നു​സ്മ​ര​ണം ഏ​പ്രി​ൽ ഒ​ന്നി​ന് പ​ഴ​യ​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.
1987-88 ലെ 10-ാം ​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 10.30ന് ​അ​ധ്യാ​പ​ക സം​ഗ​മ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ലാ​സി​നി ടീ​ച്ച​ർ എ​ഴു​തി​യ അ​മ്മ​ത്ത​റ​വാ​ട്, പ്ര​തി​കാ​ര ദേ​വി​മാ​ർ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ ക​വി റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, ന​ടി ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ന്ദി​ര ടീ​ച്ച​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ, സ​ഫി​യാ ബീ​ഗം, ര​വീ​ന്ദ്ര​ൻ കോ​ട​ത്തു​ർ എ​ന്നി​വ​ർ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.