കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു
Monday, March 27, 2023 1:05 AM IST
കൈ​പ്പ​റ​ന്പ്: മു​ണ്ടൂ​ർ കോ​ട​ങ്ക​ണ്ടം മൂ​ല​യി​ൽ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് പ​രിക്കേ​റ്റ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വ​ര​ടി​യം എ​ട​ത്ത​റ വീ​ട്ടി​ൽ പ്രേ​മ​ൻ (45), എ​ട​ത്ത​റ വീ​ട്ടി​ൽ സു​ധീ​ഷി​ന്‍റെ ഭാ​ര്യ വി​ബി​ത (35) മ​ക​ൾ ആ​ഗ്നേ​യ (5 മാ​സം) എ​ന്നി​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു അ​പ​ക​ടം.
ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ചോ​റൂ​ണ് ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ടൂ​ർ പെ​ട്രോ​ൾ പ​ന്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ മു​ണ്ടൂ​ർ സെ​ന്‍റ​റി​ൽ നി​ന്ന് വ​ര​ടി​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രു​ക്കേ​റ്റ​ത്.​
അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ആ​ഗ്നേ​യ അ​മ​ല ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.​അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് കാ​ർ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
മു​ണ്ടൂ​ർ കൊ​ട്ടേ​ക്കാ​ട് റോ​ഡി​ലെ ഈ ​നാ​ലും കൂ​ടി​യു​ള്ള ജം​ഗ്ഷ​നി​ൽ പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ലെ റോ​ഡ് നി​ർ​മാ​ണം മൂ​ലം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ആ​ണ് ഈ ​ജം​ഗ്ഷ​ൻ വ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്. ഇ​വി​ടെ സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളോ റി​ഫ്ല​ക്സ് ലൈ​റ്റു​ക​ളോ സ്ഥാ​പി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു ക​ഴി​ഞ്ഞു എ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.