ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം: നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്
Friday, March 24, 2023 1:09 AM IST
ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ആ​ർ​ബി​ഡി​സി​കെ ഈ ​മാ​സം പൂ​ർ​ത്തീ​ക​രി​ച്ച് റെ​യി​ൽ​വേ​ക്ക് കൈ​മാ​റും.

പാ​ള​ത്തി​ന് മു​ക​ളി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്പു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ വേ​ഗ​ത​യി​ൽ ന​ട​ക്കു​ന്ന​ത്. പാ​ള​ത്തി​ന് കി​ഴ​ക്കേ ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ബീ​മു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ള​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ഗ​ർ​ഡ​റു​ക​ളു​ടെ നി​ർ​മാ​ണം ത​മി​ഴ്നാ​ട് ട്രി​ച്ചി​യി​ലെ ഫാ​ക്ട​റി​യി​ൽ ന​ട​ക്കു​ക​യാ​ണ്. പ​ല ഘ​ട്ട​ങ്ങ​ളി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ർ​ബി​ഡി​സി​കെ റെ​യി​ൽ​വേക്ക് കൈ​മാ​റി​യാ​ൽ റെ​യി​ൽ​വേ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ത്തി തു​ണ് നി​ർ​മാ​ണം പ​രി​ശോ​ധി​ക്കും. പി​ന്നീ​ട് ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കും. സ​ർ​വീ​സ് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള ഡ്രെ​യി​നേ​ജി​ന്‍റെ പ​ണി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ മു​ത​ൽ സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും.

മെ​യ് മാ​സ​ത്തി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​രാ​റു​കാ​ർ. എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സം​തോ​റും അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് നി​ര​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കെ​ത്തി​ക്കാ​നാ​യ​ത്.